സംസ്ഥാനത്ത് കൊവിഡിന്റെ തീവ്ര വ്യാപനം തുടരുന്നു; മന്ത്രി വീണാ ജോർജ്

സംസ്ഥാനത്ത് കൊവിഡിന്റെ തീവ്ര വ്യാപനം തുടരുന്നതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ഇന്ന് അര ലക്ഷത്തിലധികം കൊവിഡ് കേസുകൾ ഉണ്ടെന്നും മന്ത്രി തിരുവനന്തപുരത്ത്‌ പറഞ്ഞു. ICU വെന്റിലേറ്റർ ഭൂരിഭാഗവും ഒഴിഞ്ഞു  കിടക്കുകയാണ്. ആശുപത്രിയിലെത്തുന്നവരുടെ എണ്ണവും കൂടുന്നില്ല. 15 – 18 വയസിലുള്ളവരുടെ വാക്സിനേഷൻ 68 ശതമാനം കടന്നതായും മന്ത്രി പറഞ്ഞു. കൂടുതൽ കുട്ടികൾക്ക് വാക്സിൻ നൽകാൻ പ്രത്യേക ക്യാമ്പയിൻ സംഘടിപ്പിക്കും.

”തിരുവനന്തപുരം ജില്ലയുടെ സാഹചര്യം പ്രത്യേകമായി വിലയിരുത്തി. 20-30 വയസുവരെയുള്ളവരിലാണ് രോഗവ്യാപനം കൂടുതലായി കാണുന്നത്. എല്ലാ മെഡിക്കൽ കോളേജുകളിലും കൺട്രോൾ റൂം ആരംഭിക്കും.
ആരോഗ്യ പ്രവർത്തകരിൽ രോഗം കൂടുകയാണ്. ഇൻഫെക്ഷൻ കൺട്രോൾ സിസ്റ്റം പ്രതിരോധത്തിനായി 4917 പേരെ നിയമിച്ചു. വാക്സിൻ എടുക്കാനുള്ളവർ എത്രയും വേഗം എടുക്കണം.” മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News