വാക്സിൻ വിതരണത്തിൽ കേരളം രാജ്യത്തിന് മാതൃക; അഭിനന്ദിച്ച് ഗവർണർ

കൊവിഡ് വാക്സിൻ വിതരണത്തിൽ കേരളത്തെ അഭിനന്ദിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വാക്സിൻ വിതരണത്തിൽ കേരളം രാജ്യത്തിന് മാതൃകയാണെന്ന് റിപ്പബ്ലിക് ദിന സന്ദേശത്തിൽ ഗവർണർ പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് കൊവിഡിന്റെ തീവ്ര വ്യാപനം തുടരുന്നതായി ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ഇന്ന് അര ലക്ഷത്തിലധികം കൊവിഡ് കേസുകൾ ഉണ്ടെന്നും മന്ത്രി തിരുവനന്തപുരത്ത്‌ പറഞ്ഞു. ICU വെന്റിലേറ്റർ ഭൂരിഭാഗവും ഒഴിഞ്ഞു കിടക്കുകയാണ്.

ആശുപത്രിയിലെത്തുന്നവരുടെ എണ്ണവും കൂടുന്നില്ല. 15 – 18 വയസിലുള്ളവരുടെ വാക്സിനേഷൻ 68 ശതമാനം കടന്നതായും മന്ത്രി പറഞ്ഞു. കൂടുതൽ കുട്ടികൾക്ക് വാക്സിൻ നൽകാൻ പ്രത്യേക ക്യാമ്പയിൻ സംഘടിപ്പിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News