സംസ്ഥാനത്ത് ഈ വര്‍ഷം പ്ലസ് വണ്‍ പ്രവേശനം നേടിയത് 3,85,253 വിദ്യാര്‍ത്ഥികള്‍; മന്ത്രി വി. ശിവന്‍കുട്ടി

സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശന നടപടികള്‍ പൂര്‍ത്തിയായപ്പോള്‍ ആകെ പ്രവേശനം നേടിയത് 3,85,253 വിദ്യാര്‍ത്ഥികള്‍. സര്‍ക്കാര്‍ സ്‌കൂളില്‍ 14,756 സീറ്റുകളും എയ്ഡഡ് സ്‌കൂളുകളില്‍ 7,377 സീറ്റുകളും അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ 24,695 സീറ്റുകളും ഒഴിഞ്ഞുകിടക്കുകയാണ്.

2020 – 21ല്‍ 3,68,305 വിദ്യാര്‍ത്ഥികളായിരുന്നു പ്ലസ് വണ്‍ പ്രവേശനം നേടിയത്. ഈ വര്‍ഷം 16,948 വിദ്യാര്‍ത്ഥികള്‍ കൂടുതലായി പ്ലസ് വണ്‍ പ്രവേശനം നേടുകയുണ്ടായി.

മാര്‍ജിനില്‍ സീറ്റ് വര്‍ധനവിലൂടെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30,043 പേരും എയ്ഡഡ് സ്‌കൂളുകളില്‍ 24,291 പേരും ഉള്‍പ്പെടെ 54,334 പേര്‍ക്ക് പ്രവേശനം അനുവദിക്കുകയുണ്ടായി. ഇതുകൂടാതെ അധികമായി അനുവദിച്ച 79 താല്‍ക്കാലിക ബാച്ചുകളിലെ 5,105 സീറ്റുകളില്‍ ആകെ 4,561 വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടി.

ഇത്തവണ ഒന്നേ കാല്‍ ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികള്‍ എ പ്ലസ് നേടിയപ്പോള്‍ ഇവര്‍ക്ക് ഉപരിപഠനത്തിന് സാഹചര്യമുണ്ടോ എന്ന സംശയം മുന്‍നിര്‍ത്തി നിയമസഭയില്‍ അടക്കം ചര്‍ച്ചയുണ്ടായിരുന്നു. ഉപരിപഠനത്തിന് അര്‍ഹതയുള്ള എല്ലാവര്‍ക്കും സീറ്റ് ഉറപ്പാക്കുമെന്ന് അന്ന് സഭയില്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഉറപ്പു നല്‍കിയിരുന്നു. ആ ഉറപ്പ് പാലിക്കപ്പെട്ടിരിക്കുകയാണെന്ന് മന്ത്രി വി. ശിവന്‍കുട്ടി പ്രതികരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News