ഇലക്ട്രോണിക്‌സ് ഇന്‍ഡസ്ട്രീസ് വ്യവസായ മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് കൂലി നിരക്കുകള്‍ പുതുക്കി നിശ്ചയിച്ചു; ഉത്തരവില്‍ തൊഴില്‍മന്ത്രി വി ശിവന്‍കുട്ടി ഒപ്പുവച്ചു

സംസ്ഥാനത്തെ ഇലക്ട്രോണിക്‌സ് ഇന്‍ഡസ്ട്രീസ് വ്യവസായ മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കുള്ള കുറഞ്ഞ കൂലി നിരക്കുകള്‍ പുതുക്കി നിശ്ചയിച്ചു. ക്‌ളീനര്‍ /സ്വീപ്പര്‍ മുതല്‍ മാനേജര്‍ വരെയുള്ള തസ്തികയിലേക്കാണ് കുറഞ്ഞ കൂലി നിരക്കുകള്‍ പുതുക്കി നിശ്ചയിച്ചത്.ഇത് സംബന്ധിച്ച ഉത്തരവില്‍ തൊഴില്‍മന്ത്രി വി ശിവന്‍കുട്ടി ഒപ്പുവച്ചു.

വിജ്ഞാപനത്തില്‍ നിശ്ചയിച്ചിട്ടുള്ള കുറഞ്ഞ വേതനത്തേക്കാള്‍ ഉയര്‍ന്ന വേതനം നിലവില്‍ ലഭിക്കുന്ന തൊഴിലാളികള്‍ക്ക് അപ്രകാരമുള്ള ഉയര്‍ന്ന വേതനനിരക്ക് തുടര്‍ന്നും ലഭിക്കുന്നതിന് അര്‍ഹതയുണ്ടായിരിക്കും.

ഇക്കാര്യങ്ങള്‍ പഠിക്കാന്‍ മിനിമം വേതന ഉപദേശക സമിതിക്ക് കീഴില്‍ ഒരു ഉപസമിതിയെ നിയോഗിച്ചിരുന്നു. ഉപസമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ശുപാര്‍ശ മിനിമം വേതന ഉപദേശക സമിതിസര്‍ക്കാരിന് കൈമാറുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here