
കമ്യൂണിസ്റ്റ് ആചാര്യന്‍ ഇ എം എസിന്റെ മകന്‍ എസ് ശശിക്ക് മഹാനഗരം കണ്ണീരോടെ വിട നല്‍കി. ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് മുംബൈ വിക്രോളി ടാഗോര്‍ നഗര്‍ ശ്മശാനത്തില്‍ നടന്ന സംസ്‌കാര ചടങ്ങുകളില്‍ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി.
കമ്യൂണിസ്റ്റ് ആചാര്യന്‍ ഇ എം എസിന്റെ ഇളയ മകന്‍ എസ് ശശിക്ക് മഹാനഗരം കണ്ണീരോടെ വിട നല്‍കി. മുംബൈ വിക്രോളി ടാഗോര്‍ നഗര്‍ ശ്മശാനത്തില്‍ നടന്ന സംസ്‌കാര ചടങ്ങുകളില്‍ കുടുംബാംഗങ്ങളെ കൂടാതെ പാര്‍ട്ടി പ്രവര്‍ത്തകരും സാമൂഹിക പ്രവര്‍ത്തകരും പങ്കെടുത്തു.
വിക്രോളിയില്‍ താമസിക്കുന്ന മകള്‍ അപര്‍ണയുടെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. നെഞ്ചു വേദനയെ തുടര്‍ന്ന് പവായ് ഹിരാനന്ദാനി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഇ എം എസ്സില്‍ തുടര്‍ന്ന ആത്മ ബന്ധമാണ് ശശിയുമായി ഉണ്ടായിരുന്നതെന്ന് മുതിര്‍ന്ന ട്രേഡ് യൂണിയന്‍ നേതാവ് പി ആര്‍ കൃഷ്ണന്‍ അനുസ്മരിച്ചു.
ലാളിത്യമുള്ള പെരുമാറ്റവും കാര്യക്ഷമതയുമാണ് ശശിയെ വേറിട്ട് നിര്‍ത്തുന്നതെന്ന് ഏറെ കാലത്തെ പരിചയം കാത്ത് സൂക്ഷിക്കുന്ന സാമൂഹിക പ്രവര്‍ത്തകനായ തോമസ് ഓലിക്കല്‍ അനുസ്മരിച്ചു.
കിസാന്‍ സഭ ദേശീയ പ്രസിഡന്റ് അശോക് ധാവളെ അടക്കമുള്ള നേതാക്കള്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി.വേള്‍ഡ് മലയാളി കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി എം കെ നവാസ്, മലയാളം മിഷന്‍ മുംബൈ ചാപ്റ്റര്‍ സെക്രട്ടറി രാമചന്ദ്രന്‍ മഞ്ചറമ്പത്ത് തുടങ്ങി സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും വിക്രോളി ടാഗോര്‍ നഗര്‍ ശ്മാശാനത്തിലെത്തി ആദരാഞ്ജലിയര്‍പ്പിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here