മികച്ച ആരോഗ്യത്തിന് കുടിക്കൂ തുളസി ചായ

നിരവധി ഔഷധ ഗുണങ്ങളാൽ സമ്പന്നമാണ് തുളസി.ദിവസവും ​തുളസി ചായ കുടിക്കുന്നത് രോ​ഗപ്രതിരോധശേഷി വർദ്ധിപ്പിക്കും. വിറ്റാമിൻ എ, സി, കാൽസ്യം, സിങ്ക്, ഇരുമ്പ് തുടങ്ങിയ അവശ്യ പോഷകങ്ങളും തുളസിയിൽ അടങ്ങിയിട്ടുണ്ട്. കുടലിന്റെ ആരോഗ്യത്തിനും ദഹന പ്രശ്നങ്ങൾ അകറ്റാനും തുളസി ചായ ഉത്തമമാണ്. തയ്യാറാക്കേണ്ടത് എങ്ങനെയെന്ന് നോക്കാം.

7 Amazing Health Benefits of Tulsi Tea (and its Side Effects) - Recipes.net

വേണ്ട ചേരുവകൾ

തുളസി ഒരു പിടി
തേൻ 1 ടീസ്പൂൺ
നാരങ്ങ നീര് 2 ടീസ്പൂൺ
കറുവപ്പട്ട 1 കഷ്ണം

തയ്യാറാക്കുന്ന വിധം

Benefits of Tulsi Tea | THE FLOW by PIQUE

ആദ്യം തുളസിയിട്ട് വെള്ളം നല്ല പോലെ തിളപ്പിക്കുക. വെള്ളം തിളച്ച് കഴിഞ്ഞാൽ കറുവപ്പട്ട ഇടുക. ശേഷം തീ ഓഫ് ചെയ്യുക. വെള്ളം തണുത്ത് കഴിഞ്ഞാൽ ഇതിലേക്ക് തേനും നാരങ്ങാനീരും ചേർക്കുക. തുളസി ചായ റെഡി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News