പനിക്കാലത്ത് കഞ്ഞിക്കൊപ്പം കഴിക്കാം അസ്ത്രം

പനിക്കാലത്ത് കഞ്ഞിക്കൊപ്പം കഴിക്കാം അസ്ത്രം

കഞ്ഞിയുടെ കൂടെ കഴിക്കാന്‍ അസ്ത്രം കറി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം.നല്ലൊരു പോഷകാഹാരം കൂടിയാണ് അസ്ത്രം.

ചേന – 200 ഗ്രാം
ചേമ്പ് – 50 ഗ്രാം
കാച്ചില്‍ – 50 ഗ്രാം
അച്ചിങ്ങ പയര്‍ – 20 ഗ്രാം
കപ്പ – ചെറിയ ഒരു കഷണം
വന്‍പയര്‍ – ഒരു കപ്പ്‌
മത്തങ്ങ – 20 ഗ്രാം
ഏത്തക്ക – ഒരെണ്ണം

ആദ്യമായി വൻപയർ വേവിച്ചു മാറ്റി വെയ്ക്കുക
വേവിച്ചു വെച്ചിരിക്കുന്ന വൻപയറും  പച്ചക്കറികളും കിഴങ്ങുകളും ചെറിയ കഷണങ്ങള്‍ ആക്കി ഉപ്പും ഒരു നുള്ള് മഞ്ഞള്‍പ്പൊടിയും കാല്‍ ടി സ്പൂണ്‍ മുളകുപൊടിയും ചേര്‍ത്ത് വേവിച്ചു എടുകുക.നന്നായി ഉടക്കുക .

 തേങ്ങ – ഒരു തേങ്ങയുടെ
ജീരകം – ഒരു ടി സ്പൂണ്‍
വേപ്പില – കുറച്ച്
വെളുത്തുള്ളി – 5 അല്ലി
മഞ്ഞള്‍പ്പൊടി – കാല്‍ ടി സ്പൂണ്‍
മുളക് പൊടി – അര ടി സ്പൂണ്‍.ഇവയെല്ലാം കൂടി അരച്ചെടുക്കുക.അരച്ച തേങ്ങ  ചേര്‍ത്ത് ഉടച്ചെടുത്ത കിഴങ്ങുകൾ നന്നായി തിളപ്പിക്കുക. തിളക്കുമ്പോള്‍ തന്നെ തീ അണക്കുക . തീ അണച്ചതിനു ശേഷം തൈര് ചേർത്തിളക്കുക. കടുക്,വേപ്പില ,വറ്റല്‍ മുളക് താളിച്ച്‌ ഒഴിക്കുക.അതെ പാനില്‍ തന്നെ എണ്ണ ചൂടാക്കി തിരുമ്മിയ തേങ്ങ അല്പം വറുത്തു കറിയില്‍ ചേര്‍ക്കുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here