
ഇടുക്കി മൂന്നാറില്‍ അന്യസംസ്ഥാന തൊഴിലാളിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണന്‍ദേവന്‍ കമ്പനി ഗുണ്ടുമല എസ്റ്റേറ്റ് തൊഴിലാളിയും ജാര്‍ഖണ്ഡ് സ്വദേശിയുമായ ഷാരോണ്‍ സോയിയെയാണ് മരിച്ച നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്.
യുവാവിനൊപ്പമുണ്ടായിരുന്ന ഷാഡര്‍ലാങ്ക്, വിബോയ് ചാബിയ, എന്നിവരെ രണ്ടുദിവമായി കാണുന്നില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. എസ്റ്റേറ്റ് തൊഴിലാളികളായ സഹപ്രവര്‍ത്തകരുമായി കൊല്ലപ്പെട്ട ഷാരോണും കാണാതായ രണ്ടുപേരും 23 ന് രാത്രി മദ്യപിച്ച് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു. നാട്ടുകാര്‍ നടത്തിയ ചര്‍ച്ചക്കൊടുവിലാണ് പ്രശ്‌നം പരിഹരിച്ചത്.
എന്നാല്‍ ഇന്നലെ രാത്രിയോടെ മൂവരെയും കാണാതായി. ബന്ധുക്കള്‍ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതിനിടെയാണ് ഇന്ന് വൈകുന്നേരത്തോടെ എസ്റ്റേറ്റിന് സമീപത്തെ കാട്ടില്‍ ദേഹത്ത് പരുക്കുകളോടെ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്നാര്‍ പോലീസ് സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here