കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള മരുന്നായി മദ്യത്തെ കാണരുത്.

കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള മരുന്നായി മദ്യത്തെ കാണരുത്.

ഹൃദ്രോഗത്തിന് കാരണങ്ങള്‍ പലതുണ്ട്. എങ്കിലും കൊളസ്‌ട്രോള്‍ നിയന്ത്രിച്ചാല്‍ ഹൃദയത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളെ ഒരു പരിധിവരെ കുറയ്ക്കാം. എന്നാല്‍ എല്ലാ കൊഴുപ്പും കൊളസ്‌ട്രോളല്ല. ശരീരത്തിലെ പലതരം കൊഴുപ്പുകളില്‍ ഒരിനം മാത്രമാണ് കൊളസ്‌ട്രോള്‍. ക്രമത്തിലധികമായി വര്‍ധിക്കുമ്പോള്‍ കൂടുതല്‍ പ്രശ്‌നമാകുന്നത് കൊളസ്‌ട്രോള്‍ എന്ന കൊഴുപ്പാണ്.

പ്രത്യേക ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെങ്കില്‍ മൊത്തം കൊളസ്‌ട്രോള്‍ 200-ല്‍ താഴെയാകണം. ഹൃദയാഘാതം വന്ന ഒരാള്‍ക്കാണെങ്കില്‍ 160ല്‍ കൂടാന്‍ പാടില്ല. ചീത്ത കൊളസ്‌ട്രോള്‍ (ഘഉഘ) ആണ് രക്തക്കുഴലുകളില്‍ പോയി നിക്ഷേപിക്കപ്പെടുന്നത്. ഇതിന്റെ അളവ് 130-ല്‍ കുറവായിരിക്കണം. ഹൃദയത്തിന് അസുഖമുള്ളവര്‍ക്ക് ഇത് 70ല്‍ താഴെയാകണം. ഒരുപാട് താഴ്ന്നാലും കുഴപ്പമില്ല. ഹൃദയത്തിന് അസുഖമില്ലാത്തവരാണ്, എന്നാല്‍ കുടുംബത്തില്‍ ഒരാള്‍ക്കെങ്കിലും ഹൃദ്രോഗമുണ്ട് എങ്കില്‍ ഇത് നൂറില്‍ കൂടാതെ നോക്കണം. നല്ല കൊളസ്‌ട്രോള്‍ (ഒഉഘ) എത്ര കൂടുന്നുവോ അത്രയും നല്ലത്. ഇത് 50ല്‍ കൂടുതലെങ്കിലും വേണം. ഹൃദ്രോഗകാരണങ്ങളില്‍ എളുപ്പം കണ്ടുപിടിക്കാനും നിയന്ത്രിക്കാനും കഴിയുന്ന പ്രശ്‌നമാണ് കൊളസ്‌ട്രോള്‍.

കൊളസ്‌ട്രോള്‍ കൂടുതലാണെന്ന് കണ്ടാല്‍ ഉടന്‍ കുറച്ചുകളയാമെന്ന് വിചാരിച്ച് മരുന്ന് വാങ്ങി കഴിക്കുന്നത് നല്ലതല്ല. വ്യായാമം ശീലിക്കുക, നാരുള്ള ഭക്ഷണം സ്ഥിരമായി കഴിക്കുക, വറുത്തതും പൊരിച്ചതുമായ ആഹാരം ഒഴിവാക്കുക എന്നിവവഴി തന്നെ കൊളസ്‌ട്രോള്‍ നിയന്ത്രിക്കാവുന്നതേയുള്ളൂ. ദിവസം രണ്ട് ഗ്ലാസ് (12 ഔണ്‍സ്) റെഡ് വൈന്‍ കഴിക്കുന്നത് രക്തക്കുഴലില്‍ കൊഴുപ്പടിയാതിരിക്കുന്നതിന് സഹായിക്കുമെന്ന് തെളിഞ്ഞിട്ടുണ്ട്. എങ്കിലും കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള മരുന്നായി മദ്യത്തെ കാണരുത്.ഹൃദ്രോഗസാധ്യത കുറയ്ക്കാനും ഓര്‍മശക്തി മെച്ചപ്പെടുത്താനും തലച്ചോറിന്‍റെ ആരോഗ്യത്തിനും എല്ലാമുള്ള ഒറ്റമൂലിയാണ് വൈന്‍. പതിവായി ഭക്ഷണത്തോടൊപ്പം മിതമായ അളവിൽ വൈൻ കുടിക്കുന്നത് ഹൃദ്രോഗ സാധ്യത 30% കുറയ്ക്കും. എന്നാൽ, കൂടുതല്‍ കുടിച്ചാല്‍ ഹൃദ്രോഗസാധ്യത കൂടുകയും ചെയ്യും..

ചിട്ടയായ വ്യായാമമാണ് ഒരു ഹൃദ്രോഗിയുടെ ജീവന്‍ എത്ര കാലത്തേക്കുകൂടി എന്ന് തീരുമാനിക്കുന്നത്. ഹൃദ്രോഗികള്‍ കഠിനമായ വ്യായാമങ്ങള്‍ ഒഴിവാക്കണം. ശരീരത്തിന് പ്രത്യേകിച്ച് ക്ഷീണമൊന്നും തോന്നുന്നില്ലെങ്കില്‍ ദിവസവും അര മണിക്കൂര്‍ നടക്കാം. സമയമില്ലാത്തവര്‍ ജോലി കഴിഞ്ഞു വരുമ്പോള്‍ രണ്ട് സ്‌റ്റോപ്പ് മുമ്പേ ഇറങ്ങി നടക്കുക. ധ്യാനം, യോഗ എന്നിവയും ഗുണം ചെയ്യും. കൂടുതല്‍ നിലകളുള്ള കെട്ടിടത്തില്‍ ലിഫ്റ്റ് ഒഴിവാക്കി പടികള്‍ കയറുന്നത് ദോഷമേ ഉണ്ടാക്കൂ. എന്നാല്‍ ഒന്നോ രണ്ടോ നിലയുള്ള കെട്ടിടമാണെങ്കില്‍ പടികള്‍ കയറുന്നതും നല്ല വ്യായാമമാണ്. പ്രമേഹമുള്ളവരും അമിതരക്തസമ്മര്‍ദമുള്ളവരും ഡോക്ടറുടെ നിര്‍ദേശപ്രകാരമേ വ്യായാമം ചെയ്യാവൂ.

അരവണ്ണം നോക്കി ഹാര്‍ട്ട് അറ്റാക്ക് വരുമോ എന്ന് പ്രവചിക്കാന്‍ കഴിയുമെന്ന് പറയാറുണ്ട്. ഇത് കുറച്ചെങ്കിലും ശരിയാണ്. കാരണം കുടവയറും ഹാര്‍ട്ട് അറ്റാക്കും തമ്മില്‍ ബന്ധമുണ്ടെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. കേരളത്തിലെ പതിനായിരം പേരില്‍ ഞാനൊരു പഠനം നടത്തി. ഇതില്‍ കണ്ടത് അമിതവണ്ണമുള്ളവര്‍ 12 ശതമാനം പേരേ ഉള്ളൂ. പക്ഷേ, കുടവയര്‍ 30 ശതമാനം പേര്‍ക്കുണ്ട്. കുടവയര്‍ വരുന്നത് അമിതവണ്ണം കൊണ്ട് മാത്രമല്ല. പ്രയോജനമില്ലാത്തതരം ഇന്‍സുലിന്‍ ശരീരത്തില്‍ കൂടുമ്പോള്‍ അതിന്റെ ഭാഗമായി വയറ്റില്‍ കൊഴുപ്പടിയുന്നതുകൊണ്ടാണ് കുടവയര്‍ ഉണ്ടാകുന്നത്. അത് ഹൃദയാഘാതത്തിന് വളരെയധികം കാരണമാകും.

രക്തസമ്മര്‍ദത്തെ നിയന്ത്രിക്കാതെ വിട്ടാല്‍ അത് ഹൃദയാരോഗ്യത്തെ സാരമായി ബാധിക്കും. ബി.പി. കൂടുന്നത് രക്തപ്രവാഹത്തെ ബാധിക്കും. ഇത് ഹാര്‍ട്ട് അറ്റാക്കിന് കാരണമാണ്. അമിതരക്തസമ്മര്‍ദം തുടക്കത്തില്‍ തന്നെ കണ്ടെത്താനായാല്‍ മരുന്നില്ലാതെ തന്നെ നിയന്ത്രിക്കാം. വ്യായാമക്കുറവ്, തെറ്റായ ഭക്ഷണക്രമം, കൊഴുപ്പിന്റെ ആധിക്യം, മാനസികസമ്മര്‍ദം, ശരീരമനങ്ങാത്ത ജീവിതരീതി എന്നിവയൊക്കെ രക്തസമ്മര്‍ദം കൂടാന്‍ ഇടയാക്കുന്നു. ഏതു പ്രായക്കാരായാലും 120-80 ആണ് നോര്‍മല്‍ ബി.പി. ബി.പി. ഈ അളവില്‍ നിയന്ത്രിച്ചു നിര്‍ത്തുകായണെങ്കില്‍ ഹൃദയാഘാതം വരുന്നത് ഒരുപരിധിവരെ തടയാന്‍ കഴിയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News