ഹൂസ്റ്റണ്‍ ഹാരിസ് കൗണ്ടി ബീച്ച്‌നട്ടില്‍ ജനുവരി 23-നു ഞായറാഴ്ച ഉച്ചയ്ക്കുശേഷം വാഹന പരിശോധനയ്ക്കിടയില്‍ ഡപ്യുട്ടി കോണ്‍സ്റ്റബിള്‍ വെടിയേറ്റ് മരിച്ചു.
ട്രാഫിക് നിയമം ലംഘിച്ച് വാഹനം ഓടിച്ചതിന്റെ പേരില്‍ കൈകാണിച്ച് നിര്‍ത്തിയ ടൊയോട്ട കാര്‍ ഡ്രൈവര്‍ പുറത്തിറങ്ങി യാതൊരു പ്രകോപനവുമില്ലാതെ അപ്രതീക്ഷിതമായി ഓഫീസര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. മാരക പ്രഹരശേഷിയുള്ള തോക്കാണ് പ്രതിയെന്ന് സംശയിക്കുന്ന യുവാവ് ഉപയോഗിച്ചതെന്ന് പോലീസ് പറഞ്ഞു.
വെടിയേറ്റ പോലീസ് ഓഫീസര്‍ 47 വയസുള്ള ചാള്‍സ് ഗല്ലൊവ സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. വെടിവയ്പിനുശേഷം വാഹനത്തില്‍ കയറി രക്ഷപെട്ട പ്രതിയെ പോലീസിനു പിടികൂടാനായിട്ടില്ല. ഹിസ്പാനിക്ക് യുവാവാണ് വെടിവച്ചതെന്ന് പ്രാഥമിക അന്വേഷണത്തിനുശേഷം പോലീസ് സ്ഥിരീകരിച്ചു. 12 വര്‍ഷമായി ഹാരിസ് കൗണ്ടി പ്രസിംഗ്റ്റ് 5-ല്‍ ഡപ്യൂട്ടിയായി പ്രവര്‍ത്തിക്കുകയായിരുന്നു ചാള്‍സ്. അടുത്തിടെ ഫീല്‍ഡ് ട്രെയിനിംഗ് ഓഫീസറായി സ്ഥാനക്കയറ്റം ലഭിച്ചിരുന്നു.
മൂന്നുമാസം മുമ്പാണ് ഹാരിസ് കൗണ്ടി കോണ്‍സ്റ്റബിള്‍ കരീം ആറ്റ്കിന്‍ഡ് (30) ഹൂസ്റ്റണ്‍ സ്‌പോട്‌സ് ബാറിനു മുന്നില്‍ വെടിയേറ്റ് മരിച്ചത്.
പ്രതിയെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ ഹൂസ്റ്റണ്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിനെ അറിയിക്കണമെന്ന് ചീഫ് ട്രോപ്പ് ഫിന്നര്‍ അറിയിച്ചു. സംഭവത്തില്‍ ഹൂസ്റ്റണ്‍ മേയര്‍ സില്‍വസ്റ്റര്‍ ടര്‍ണര്‍, ഹാരിസ് കൗണ്ടി ജഡ്ജി ലിന ഹിഡല്‍ഗ എന്നിവര്‍ അപലപിച്ചു.
Get real time update about this post categories directly on your device, subscribe now.