
ദർശനം സാംസ്‌കാരിക വേദി വായന വിജയിക്ക് കൈരളി യൂ എസ് എ പുരസ്കാരം
ന്യൂയോർക് :ദർശനം വായനാമുറി വിജയിക്കുള്ള കൈരളി ടിവി യു എസ് എ 2021 പുരസ്‌കാരം പ്രഖ്യാപിച്ചു .2021 ൽ ഏറ്റവും കൂടുതൽ ദിവസങ്ങളിൽ വിജയി ആവുകയും വായിച്ച പുസ്തകങ്ങളുടെ പഠനം നടത്തുകയും ചെയിത കോഴിക്കോട് പേരാമ്പ്ര ചെനോളി അമൃതത്തിലെ ബീന വിജയൻ ക്യാഷ് അവാർഡിനും ഫലകത്തിനും അർഹയായി ദർശനം വായനാമുറി വിജയിക്കുള്ള കൈരളി ടിവി യു എസ് എ യുടെ രണ്ടാമത് പുരസ്‌കാരമാണ്
ബീന വിജയൻ നേടിയത് ..
സാഹിത്യ നിരൂപകൻ മിനി പ്രസാദ് ,ദർശനം പ്രെസിഡെന്റ് ടി .കെ സുനിൽകുമാർ ,ഐ ടി കോർഡിനേറ്റർ പി .സിദ്ധാർത്ഥൻ എന്നിവരായിരുന്നു പരിശോധകർ .
ബാംഗളൂരിലെ 14 എഴുത്തുകാരുടെ രചനകളുടെ ഉത്സവം വായനാമുറിയുടെ 429 മത് ദിവസമായ ജനുവരി 26 ന് ആരംഭിക്കുന്നു .അതിന്റെ സമാപനമായ ഫെബ് ;8 ന് ക്യാഷ് പ്രൈസും ഫലകവും വിതരണം ചെയ്യുമെന്ന്കൈരളി യൂഎസ് എ പ്രധിനിധി ജോസ് കാടാപുറം ,കൈരളി ന്യൂസ് മലബാർ റീജിയൻ ഹെഡ് പി .വി കുട്ടൻഎന്നിവർ അറിയിച്ചുകൂടുതൽ വിവരങ്ങൾക്ക് ദർശനം സാംസ്‌കാരിക വേദി വായന ഗ്രൂപ്പ് സെക്രട്ടറി എം എ ജോൺസൻ 974 503 0398

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here