
കിളിമാനൂരില്‍ വീട്ടമ്മമാരുടെ മാല മോഷ്ടിച്ച പ്രതി അറസ്റ്റില്‍.
എറണാകുളം സൗത്ത് ഏരൂര്‍ സ്വദേശിയെയാണ് കിളിമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കുറ്റകൃത്യത്തിനുശേഷം ധ്യാനകേന്ദ്രത്തില്‍ ഒളിവില്‍ പോകുന്നതാണ് പ്രതിയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. എറണാകുളം, സൗത്ത് ഏരൂര്‍, ഓച്ചേരി ഹൗസില്‍ സുജിത് നെയാണ് കിളിമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
കുറ്റകൃത്യത്തിനുശേഷം ധ്യാനകേന്ദ്രത്തില്‍ ഒളിവില്‍ പോകുന്നതാണ് പ്രതിയുടെ രീതി. കിമാനൂരില്‍ രണ്ടു സ്ത്രീകളുടെ സ്വര്‍ണ്ണമാല പൊട്ടിച്ചശേഷം കടന്നുകളഞ്ഞ പ്രതിയെ പൊലീസ് സംഘം നടത്തിയ തിരച്ചിലിലാണ് അറസ്‌ററ് ചെയ്തത്. പ്രത്യേക അന്വേഷണ സംഘം മൊബൈല്‍ ഫോണ്‍ ലൊക്കേഷനും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ മോഷണത്തിന് ഉപയോഗിച്ച മോട്ടോര്‍ സൈക്കിള്‍ കൊല്ലം പരവൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും കണ്ടെത്തി. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ പ്രതി എറണാകുളത്തേക്ക് രക്ഷപ്പെട്ടതായി പൊലീസിന് വിവരം ലഭിച്ചു.
പിന്നീട് മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തില്‍ നിന്ന് പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയെ മാലപൊട്ടിച്ച സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി കോടതിയില്‍ ഹാജരാക്കി. പ്രതിയെ റിമാന്‍ഡ് ചെയ്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here