തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള മെയിന്റനൻസ്; 1056 കോടി രൂപ അനുവദിച്ചു

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള മെയിന്റനൻസ് ഗ്രാൻഡിന്റെ മൂന്നാം ഗഡു 1056 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ റോഡ് നിർമ്മാണത്തിനും കെട്ടിടങ്ങൾ, കളിസ്ഥലങ്ങൾ, കുടിവെള്ള പദ്ധതികൾ ഉൾപ്പെടെയുള്ള ഇതര പദ്ധതികളുടെ അറ്റകുറ്റപ്പണികൾക്കും വേണ്ടിയാണ് ഗ്രാന്റ് അനുവദിച്ചിരുന്നത്.

സംസ്ഥാനത്തെ പ്രാദേശിക വികസനപ്രവർത്തനങ്ങൾക്ക്‌ കൂടുതൽ ഗതിവേഗം കൈവരിക്കാൻ ഈ തുക ലഭ്യമാക്കുന്നതിലൂടെ സാധിക്കും. മുനിസിപ്പൽ കോർപ്പറേഷനുകൾക്ക് 57.46 കോടി രൂപയും മുനിസിപ്പാലിറ്റികൾക്ക് 122.12 കോടി രൂപയും ജില്ലാ പഞ്ചായത്തുകൾക്ക് 86.78 കോടി രൂപയും ബ്ലോക്ക് പഞ്ചായത്തുകൾക്ക് 43.75 കോടി രൂപയും ഗ്രാമപഞ്ചായത്തുകൾക്ക് 746 കോടി രൂപയുമാണ് ഗ്രാന്റ് എന്ന് ധനമന്ത്രി പത്രക്കുറിപ്പിലൂടെ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here