നിരവധി വാഹനമോഷണ കേസുകളിലെ പ്രതികള്‍ അറസറ്റില്‍. മോഷണ വാഹനങ്ങളില്‍ സഞ്ചരിച്ച് സംഘം നിരവധി സ്ത്രീകളുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. സ്വര്‍ണാഭരണങ്ങള്‍ വിറ്റു കിട്ടുന്ന പണം ഉപയോഗിച്ച് പ്രതികള്‍ ആഡംബര ജീവിതം നയിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
കടയ്ക്കാവൂരില്‍ 80 വയസ്സുള്ള വയോധികയെ ബൈക്കിലെത്തി ഗുരുതരമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ചതിനു ശേഷം സ്വര്‍ണമാല പൊട്ടിച്ചു കടന്നു കളഞ്ഞ സംഘത്തിലെ പ്രതികളായ ഷമീര്‍, അബിന്‍ , പ്രതികളെ സഹായിച്ചിരുന്ന സംഘങ്ങളായ അഖില്‍പ്രേമന്‍ , ഹരീഷ്,ജെര്‍നിഷ എന്നിവരുമാണ് അറസറ്റിലായത്. ചാലക്കുടിയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ അസിസ്റ്റന്റ് മാനേജര്‍ ആയി ജോലി നോക്കിയിരിക്കുകയാണ് ജെര്‍നിഷ.
ഈ കേസിലെ പ്രതികളായ ഷമീര്‍ ,അബിന്‍ എന്നിവര്‍ കുപ്രസിദ്ധ വാഹന മോഷ്ടാക്കളും മുപ്പതോളം കേസുകളിലും പ്രതികളുമാണ്. കന്യാകുമാരി, തിരുവനന്തപുരം, കൊല്ലം ജില്ലയില്‍ കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ പ്രതികള്‍ നിരവധി മാല മോഷണം നടത്തിയിട്ടുള്ളതായി ചോദ്യംചെയ്യലില്‍ വ്യക്തമായി.
മോഷ്ടിച്ച സ്വര്‍ണാഭരണങ്ങള്‍ വിറ്റു കിട്ടുന്ന പണം പ്രതികള്‍ ആഡംബര ജീവിതത്തിനും ഗോവ, ബാംഗ്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ലഹരി പാര്‍ട്ടികളില്‍ പങ്കെടുക്കുന്നതിനുമാണ് ചെലവഴിക്കുന്നതെന്ന് പോലീസ് പറഞ്ഞു. വക്കം സ്‌കൂളിന് പിന്‍വശത്തുള്ള ഒരു വീട്ടിലാണ് പ്രതികള്‍ മോഷണ സാധനങ്ങള്‍ സൂക്ഷിച്ചിരുന്നത്.
സിഐയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് സംഘത്തിനുനേരെ പ്രതികള്‍ അക്രമം അഴിച്ചുവിട്ടു. പഷെ പ്രതികളെ പൊലീസ് സാഹസികമായി കീഴ്‌പ്പെടുത്തി. പിടികൂടുന്നതിനിടെ രക്ഷപ്പെട്ട പ്രതിയായ അബിനെ മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് വക്കം റെയില്‍വേ ട്രാക്കില്‍ സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നും പോലീസ് പിടികൂടിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.