ഹരിതയില്‍ നിന്ന് പുറത്താക്കപ്പെട്ടവരുടെ പുതിയ സന്നദ്ധ സംഘടന-ഷീറോ

ഹരിതയില്‍ നിന്ന് പുറത്താക്കപ്പെട്ടവരുടെ നേതൃത്വത്തില്‍ പുതിയ സന്നദ്ധ സംഘടന-ഷീറോ

മുസ്ലിം ലീഗിന്റെ പോഷക സംഘടനയായ ഹരിതയില്‍  നിന്ന് പുറത്താക്കപ്പെട്ടവരുടെ നേതൃത്വത്തില്‍ പുതിയ സന്നദ്ധ സംഘടന നിലവില്‍ വന്നു. ഷീറോ  എന്ന പേരിലുളള സന്നദ്ധ സംഘടയുടെ ഭരണസമിതിയിലെ ഏഴ് പേരില്‍ അഞ്ച് പേരും ഹരിത മുന്‍ ഭാരവാഹികളാണ്. ഹരിത മുന്‍ പ്രസിഡന്റ് മുഫീദ തെസ്‌നിയാണ് ചെയര്‍പേഴ്‌സണ്‍. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും കീഴിലല്ല സംഘടന രജിസ്റ്റര്‍ ചെയ്തതെന്നും സ്ത്രീകളുടെ കുട്ടികളുടെയും ഉന്നമനമാണ് ലക്ഷ്യമെന്നും ഭാരവാഹികള്‍ അറിയിച്ചു.

വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടിയില്‍ ഉള്ളവര്‍ സംഘടനയുടെ ഭാഗമാണ്. സോഷ്യോളജി, സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി തുടങ്ങിയ വിഷയങ്ങളില്‍ പ്രവര്‍ത്തന പരിചയമുള്ളവരാണ് സംഘടനയില്‍ അംഗങ്ങളാകുന്നതെന്നും ഷീറോ ഭാരവാഹികള്‍ പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here