
മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്തതില്‍ വരന്റെയും പെണ്‍കുട്ടിയുടെയും വീട്ടുകാര്‍ക്കെതിരെ പോക്‌സോ കേസ്.മലപ്പുറം സ്വദേശിയായ പെണ്‍കുട്ടിയെയാണ് 16ാം വയസ്സില്‍ വണ്ടൂര്‍ സ്വദേശിക്ക് വിവാഹം ചെയ്ത് കൊടുത്തത്. ബാലവിവാഹ നിരോധനം, പോക്‌സോ വകുപ്പുകള്‍ പ്രകാരം വരന്‍, വരന്റെ വീട്ടുകാര്‍, പെണ്‍കുട്ടിയുടെ വീട്ടുകാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ് എടുത്തത്.
വണ്ടൂര്‍ സ്വദേശിയായ യുവാവ് ഒരു വര്‍ഷം മുമ്പാണ് മലപ്പുറം സ്വദേശിനിയായ 16 കാരിയെ വിവാഹം കഴിച്ചത് . വളരെ രഹസ്യമായി നടന്ന വിവാഹം പുറത്തറിഞ്ഞിരുന്നില്ല. 6 മാസം ഗര്‍ഭിണിയാണ് 16 കാരി . പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ചികിത്സ തേടിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വീട്ടിലെ അംഗമാണ് പെണ്‍കുട്ടി. വരന്‍ ഇവരുടെ ബന്ധുവാണ്. കഴിഞ്ഞ വര്‍ഷമായിരുന്നു വിവാഹം.ആറുമാസം ഗര്‍ഭിണിയായ 16കാരിയെ ശിശു ക്ഷേമ സമിതി -cwc യുടെ ഇടപെടലില്‍ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.കുട്ടിയുടെ സ്‌കൂള്‍ രേഖകള്‍ പരിശോധിച്ചപ്പോഴാണ് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് വ്യക്തമായത്. പെണ്‍കുട്ടി ഗര്‍ഭിണിയായതിനാലാണ് പോക്‌സോ വകുപ്പ് ചേര്‍ത്ത് കേസെടുത്തത്.–
പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ ഹാജരാക്കി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. മലപ്പുറം അഡീഷണന്‍ ശിശു വികസന ഓഫീസര്‍ നല്‍കിയ വിവരത്തിന് അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. വണ്ടൂര്‍ സ്വദേശിക്കും കുടുംബങ്ങള്‍ക്കുമൊപ്പം , പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ചൈല്‍ഡ് മാര്യേജ് ആക്ട്, പോക്‌സോ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here