
റിപ്പബ്ലിക് ദിനത്തിൽ കേരളത്തെ പ്രശംസിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.ഒപ്പം മുഖ്യമന്ത്രിയെ പ്രത്യേകം പ്രകീർത്തിച്ചും ഗവർണർ
അടിസ്ഥാന സൗകര്യ വികസനത്തിൽ മികച്ച പുരോഗതി കേരളം കൈവരിച്ചുവെന്ന് തിരുവനന്തപുരത്ത് നടന്ന റിപ്പബ്ലിക്ക് ദിന പരേഡിൽ പങ്കെടുത്തുകൊണ്ട് അദ്ദേഹം പറഞ്ഞു. കൊവിഡ് രോഗവ്യാപനം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കിടയില്‍, കനത്തസുരക്ഷയില്‍ രാജ്യം 73–ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. സംസ്ഥാനത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ അഭിവാദ്യം സ്വീകരിച്ചു.
‘ഹൈവേ വികസനം, ജലപാത, ഗ്യാസ് പൈപ്പ് ലൈൻ എന്നിവ കമ്മീഷൻ ചെയ്തത് മികച്ച നേട്ടമാണ്. കൊവിഡ് മൂന്നാം തരംഗത്തിനെ തിരായ പോരാട്ടത്തിനിടയിലും മുഖ്യമന്ത്രി പിണറായി വിജയൻ നയിക്കുന്ന കേരളത്തിന് നീതി ആയോഗ് റാങ്കിംഗിൽ തുടർച്ചയായി നേട്ടം കൈവരിക്കാൻ സാധിച്ചു. കേരളത്തിലാണ് മികച്ച വാക്സിനേഷൻ ഡ്രൈവ് നടക്കുന്നത്. ശിശുമരണ നിരക്കും കേരളത്തിൽ കുറഞ്ഞു’, ഗവർണർ പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here