രാജ്യത്തെ അസമത്വം ആശങ്കപ്പെടുത്തുന്നു; മന്ത്രി വി എൻ വാസവൻ

കോട്ടയം പൊലീസ് പരേഡ് മൈതാനത്ത് നടന്ന ജില്ലാതല റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങിൽ മന്ത്രി വി എൻ വാസവൻ ദേശീയപതാക ഉയർത്തി സല്യൂട്ട് സ്വീകരിച്ചു. ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ തുടങ്ങിയവർ പങ്കെടുത്തു. ഭരണഘടനയെ നെഞ്ചോടു ചേർത്തു നിർത്തി അസമത്വം ഇല്ലാതാക്കാനുള്ള ശ്രമങ്ങളിൽ എല്ലാവരും അണിചേരണം.

അസമത്വം അപകടകരമാണ്. രാജ്യത്ത് അതിസമ്പന്നരുടെയും ശതകോടീശ്വരൻമാരുടെയും എണ്ണം വർധിക്കുമ്പോഴും അതിദരിദ്രരുടെ സ്ഥിതി അതേപോലെ തുടരുന്നു. അസമത്വം മാറിയാലേ പരമാധികാര ജനാധിപത്യ റിപ്പബ്ലിക് എന്ന ആശയം പൂർണമായി പ്രാവർത്തികമാകൂ.  മതനിരപേക്ഷതയുടെ പാരമ്പര്യം തകർക്കാൻ അനുവദിക്കരുത്.

കൊവിഡ് മഹാമാരിയുടെ മൂന്നാംതരംഗത്തെ കൂട്ടായ്മയിലൂടെ നേരിടണം. ജനങ്ങൾ ഒന്നിച്ചു നിന്ന് പ്രതിസന്ധികളെ നേരിട്ട മാതൃകാപരമായ ചരിത്രം കേരളത്തിനുണ്ട്. കൊവിഡ് ബാധിതർക്ക് എല്ലാ സഹായവും നൽകി മഹാമാരിയെ നമ്മുക്ക് ഒരുമിച്ച് നേരിടണം.

സാമൂഹിക പരിഷ്‌കർത്താവും നവോത്ഥാന നായകനുമായ ശ്രീനാരായണ ഗുരുവിന്റെ പ്രതിമ ഉൾക്കൊള്ളുന്ന കേരളത്തിന്റെ പ്ലോട്ടിന് റിപ്പബ്ലിക് ദിന പരേഡിൽ അനുമതി ലഭിച്ചില്ലെന്നത് വേദനിപ്പിക്കുന്ന ഘടകമാണ്. പശ്ചിമബംഗാളിന്റെയും തമിഴ്‌നാടിന്റെയും പ്ലോട്ടുകൾക്കു അനുമതി ലഭിച്ചില്ല. സംസ്ഥാനങ്ങൾക്ക് അർഹിക്കുന്ന പരിഗണന ലഭിക്കാത്തത് ഫെഡറൽ സംവിധാനങ്ങളുടെ ലംഘനമാണെന്നും മന്ത്രി പറഞ്ഞു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here