റിപ്പബ്ലിക് ദിന പരേഡിലും തെരഞ്ഞെടുപ്പ് തന്ത്രം; ഉത്തരാഖണ്ഡ് തൊപ്പി ധരിച്ച് മോദി

സ്വാതന്ത്ര്യ ദിനമായാലും റിപ്പബ്ലിക്ക് ദിനമായാലും അതിനെയൊക്കെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുക എന്നതാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എപ്പോഴും ചെയ്യാറുള്ളത്. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാങ്ങളുമായി ബന്ധപ്പെട്ട വസ്ത്രണങ്ങളാണ് പ്രധാനമന്ത്രി ഇത്തരം സന്ദർഭങ്ങളിൽ ചെയ്യാറുള്ളത്. ബംഗാൾ തെരഞ്ഞെടുപ്പിന് മുന്നേ താടി വളർത്തി ടാഗോറിനെ മോദി അനുകരിച്ചിരുന്നു.
ഇപ്പോൾ രാജ്യം 73ആം റിപ്പബ്ലിക്ക് ദിനം ആഘോഷിച്ച വേളയിലും പതിവ് തെരഞ്ഞെടുപ്പ് പ്രചാരണം ഉപേക്ഷിക്കാൻ മോദി തയ്യാറായില്ല.

ഇത്തവണ ഉത്തരാഖണ്ഡ്, മണിപ്പൂർ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചായിരുന്നു പ്രധാനമന്ത്രിയുടെ വേഷവിധാനം. ഉത്തരാഖണ്ഡ് തൊപ്പിയാണ് മോദി ധരിച്ചത്. ഉത്തരാഖണ്ഡിന്റെ സംസ്ഥാന പുഷ്പമായ ബ്രഹ്മകമലം വെച്ചിട്ടുള്ള ഉത്തരാഖണ്ഡ് തൊപ്പി. ഇതിന് പുറമെ മണിപ്പൂരി ഷാളും ധരിച്ചിരുന്നു. ഉത്തരാഖണ്ഡ് തോതൊപ്പിയും, മണിപ്പൂരി ഷാളും ധരിച്ചതുപയോഗിച്ചു ബിജെപി പ്രചാരണം തുടങ്ങിയിട്ടുണ്ട്..മോദിക്ക് നന്ദി പറഞ്ഞു ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷകർ സിഗ് ധാമിയും, മണിപ്പൂർ മന്ത്രിമാരും രംഗത്തുവന്നിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News