കോഴിക്കോടൻ ഹീറോസിന് ഡിവൈഎഫ്ഐയുടെ സ്നേഹാദരം

കൊച്ചിയിൽ നിന്നും ഹൈദ്രബാദിലേക്ക് മാറ്റിയ പ്രൈം വോളിബോൾ ലീഗിന് ഇന്ന് പുറപ്പെടുന്ന രാജ്യാന്തര താരങ്ങളായ ജെറോം വിനീത്, അജിത് ലാൽ അടക്കമുള്ള താരനിരയ്ക്ക് ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മറ്റി നേതൃത്വത്തിൽ സനേഹാദരവ് നൽകി.

ദേവഗിരി സെൻ്റ് ജോസഫ്സ് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ മുൻ രാജ്യാന്തര താരം കിഷോർ കുമാറിൻ്റെ കീഴിലായിരുന്നു ടീം പരിശീലനം നടത്തിയത്. വോളി കളിക്കളത്തിലെ ചെമ്പട എന്ന പേരിൽ വൻ ആരാധകനിരയുളള കാലിക്കറ്റ് ഹീറോസ്.
ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി വി വസീഫ്, സംസ്ഥാന കമ്മറ്റി അംഗം പി ഷിജിത്ത് ജില്ലാ കമ്മറ്റി അംഗങ്ങളായ കെ അരുൺ, ആർ ഷാജി, എന്നിവർ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News