രണ്ടാമത്തെ ബൂസ്റ്റർ ഡോസ് സ്വീകരിച്ചവർക്ക് മൂന്ന് മടങ്ങ് കൂടുതൽ പ്രതിരോധശേഷി:ഇസ്രായേൽ ആരോഗ്യ മന്ത്രാലയം
നാലാമത്തെ കോവിഡ് വാക്സിൻ ഡോസ് സ്വീകരിച്ച 60 വയസ്സിന് മുകളിലുള്ള ആളുകളിൽ മൂന്ന് കുത്തിവയ്പ്പുകൾ സ്വീകരിച്ചവരേക്കാൾ മൂന്ന് മടങ്ങ് കൂടുതൽ പ്രതിരോധശേഷി കണ്ടെത്തിയതായി ഇസ്രായേൽ ആരോഗ്യ മന്ത്രാലയം
നാലാമത്തെ ഡോസ് അഥവാ രണ്ടാമത്തെ ബൂസ്റ്റർ ഡോസ് ലഭിച്ച 60 വയസ്സിന് മുകളിലുള്ള 400,000 ആളുകളിൽ നിന്നുള്ള ഡാറ്റയും നാല് മാസം മുമ്പ് മൂന്നാം ഷോട്ട് നേടിയ അതേ പ്രായത്തിലുള്ള 600,000 ആളുകളിൽ നിന്നുള്ള ഡാറ്റയും താരതമ്യം ചെയ്തായിരുന്നു ഗവേഷണം.
ഒമിക്രോൺ വേരിയൻറ് രൂക്ഷമായതോടെയാണ് ഇസ്രായേൽ ഈ മാസം ആദ്യം 60 വയസ്സിനു മുകളിലുള്ള ആളുകൾക്ക് ഫൈസർ വാക്‌സിന്റെ രണ്ടാമത്തെ ബൂസ്റ്റർ ഷോട്ട് നൽകാൻ തുടങ്ങിയത്.രാജ്യത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഏകദേശം 600,000 ഇസ്രായേലികൾ ഇതിനകം നാലാമത്തെ ഡോസ് സ്വീകരിച്ചു.ഇസ്രായേലിലും അമേരിക്കയിലും മറ്റ് രാജ്യങ്ങളിലും ഉണ്ടായതുപോലെ ഒമിക്രോൺ കാരണം കോവിഡ് കേസുകൾ വർദ്ധിച്ചു. എന്നാൽ, കോവിഡ് മരണങ്ങൾ ഇസ്രായേലിൽ വർദ്ധിച്ചിട്ടില്ല .
Get real time update about this post categories directly on your device, subscribe now.