ലോകായുക്ത ഓർഡിനൻസ്; ഭേദഗതി നീതിയുക്തമെന്ന് എൻഎസ് മാധവൻ

ലോകായുക്ത നിയമത്തില്‍ സര്‍ക്കാര്‍ കൊണ്ടുവരുന്ന ഭേദഗതികളെ
പിന്തുണച്ച് സാഹിത്യകാരന്‍ എന്‍ എസ് മാധവന്‍. നിലവിലെ നിയമപ്രകാരം ലോകായുക്തയ്ക്ക് മന്ത്രിമാരെ നീക്കം ചെയ്യാന്‍ അധികാരമുണ്ട്. ജനാധിപത്യവിരുദ്ധമായ ഈ വ്യവസ്ഥയാണ് ഭേദഗതിയിലൂടെ സര്‍ക്കാര്‍ നീക്കം ചെയ്യുന്നത്. ഈ  യാഥാര്‍ത്ഥ്യം മറച്ചുപിടിക്കുന്ന മലയാള മാധ്യമങ്ങളുടെ നിലപാട്
ദയനീയമാണെന്നും എന്‍ എസ് മാധവന്‍ ട്വീറ്റിലൂടെ ചൂണ്ടിക്കാട്ടി.

What has been removed in Lokayukta Act is the power of Lokayukta to remove ministers. Justifiable, because we are a democracy. Pity that Malayalam media is sweeping this fact under the carpet. Pitier that the govt. chose the Ordinance route.

1999ൽ എൽഡിഎഫ്‌ സർക്കാരിന്റെ കാലത്താണ്‌ ലോകായുക്ത നിയമം കൊണ്ടുവന്നത്‌. അഴിമതി നിരോധന നിയമം നിലവിലുള്ളപ്പോൾ ലോകായുക്ത എന്തിന്‌ എന്നായിരുന്നു യുഡിഎഫ്‌ അന്ന്‌ ചോദിച്ചത്‌. ഈ നിയമത്തിലെ വകുപ്പ്‌ 14ൽ മന്ത്രി നിയമലംഘനമോ ചട്ടലംഘനമോ നടത്തിയതായി ലോകായുക്ത കണ്ടെത്തിയാൽ പദവിയിൽനിന്നു പുറത്താക്കാൻ നിയമനാധികാരി നിർബന്ധിതനാണ്‌. അതിനു മുകളിൽ അപ്പീൽ സാധ്യമല്ല. ഇത്‌ ഭരണഘടനയുടെ 164 അനുഛേദത്തിന്റെ അന്തഃസത്തയ്‌ക്ക്‌ നിരക്കുന്നതല്ല എന്ന്‌ പിന്നീട്‌ കണ്ടെത്തി. ഇന്ത്യൻ ഭരണഘടന 103 തവണ ഭേദഗതി വരുത്തിയിട്ടുണ്ട്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News