ഇന്ത്യൻ-അമേരിക്കൻ പോലീസ് ഉദ്യോഗസ്ഥൻ സുമിത് സുലാൻ (27) ജോലിയിൽ പ്രവേശിച്ച് ഒരു വർഷം പൂർത്തിയാകും മുൻപ് ഹീറോ ആയിരിക്കുകയാണ്. മൻഹാട്ടനിലെ ഹാർലത്ത് പോലീസ് ഓഫീസർ ജേസൺ റിവേര (22) കൊല്ലപ്പെടുകയും വിൽബെർട്ട് മോറ (27) ക്ക് പരിക്കേൽക്കുകയും ചെയ്തപ്പോൾ കൂടെയുണ്ടായിരുന്ന സുലാൻ അക്രമിയെ വെടിവച്ചു വീഴ്ത്തി.
ഇന്ത്യയിൽ നിന്ന് ഏകദേശം 15 വർഷം മുമ്പ് യുഎസിലേക്ക് കുടിയേറിയതാണ് സുലാന്റെ കുടുംബം.2021 ഏപ്രിലിൽ പോലീസ് സേനയിൽ പ്രവേശിച്ച സുമിത് സുലാനെ ആളുകളിപ്പോൾ “സൂപ്പർ റൂക്കി” എന്നാണ് വിളിക്കുന്നത്. പോലീസിൽ ചേരുന്നതിന് മുമ്പ് ടാക്‌സി, ലിമോസിൻ ഇൻസ്‌പെക്ടറായും ജോലി ചെയ്തിട്ടുണ്ട്.ഈ മാസം പോലീസ് ഉദ്യോഗസ്ഥർക്ക് നേരെയുള്ള മൂന്നാമത്തെ തോക്ക് ആക്രമണമായിരുന്നു വെള്ളിയാഴ്ചത്തെ സംഭവം.
ജനുവരി 21 ന് ആണ് ലഷാൻ മക്നീൽ എന്ന 47 കാരനും അമ്മയും തമ്മിലുള്ള വഴക്കിൽ സഹായം അഭ്യർത്ഥിച്ച് അമ്മയുടെ കോൾ വന്നത്. ഈ 3 പോലീസ് ഉദ്യോഗസ്ഥർ അപ്പാർട്മെന്റിൽ വൈകുന്നേരം 6.15 ന് എത്തി. പോലീസ് അമ്മയോട് സംസാരിച്ച് അകത്തേക്ക് കടക്കുമ്പോഴേക്കും മക്നീൽ മുന്നറിയിപ്പില്ലാതെ പതിയിരുന്ന് വെടിയുതിർക്കുകയായിരുന്നു. സൈനികരുപയോഗിക്കുന്ന തോക്കായിരുന്നു അത്.
മക്നീൽ ഓടിപ്പോകാൻ ശ്രമിച്ചപ്പോൾ സുലാനാണ് അയാളെ വെടിവച്ച് വീഴ്ത്തിയത്. തുടർന്ന് അമ്മയെയും മറ്റൊരു മകനെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു. ഗുരുതരമായ പരിക്കുകളോടെ മക്നീൽ മരിച്ചു.
Get real time update about this post categories directly on your device, subscribe now.