മുഖ്യമന്ത്രി പിണറായി വിജയന്റെ പേരെടുത്തു പ്രശംസിച്ച് ഗവര്‍ണറുടെ റിപ്പബ്ലിക്ക് ദിനാഘോഷസന്ദേശം

റിപ്പബ്ലിക്ക് ദിനാഘോഷ ചടങ്ങില്‍ സംസ്ഥാനത്തെ പുകഴ്ത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പല മേഖലകളിലും കേരളത്തിന്റെ നേട്ടങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് അദ്ദേഹം റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടിയില്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ പേരെടുത്തു പറഞ്ഞായിരുന്നു ഗവര്‍ണറുടെ വാക്കുകള്‍.

വികസനത്തിലും ആരോഗ്യ മേഖലയിലും കേരളത്തിന് വലിയ നേട്ടം കൊയ്യാന്‍ കഴിഞ്ഞു. കോവിഡ് നിയന്ത്രണത്തിലും വാക്സിനേഷനിലും കേരളം ഒന്നാമതാണ്. ദേശീയ സ്വപ്നങ്ങള്‍ കൈവരിക്കുന്നതില്‍ കേരളത്തിന്റെ പങ്ക് വലുതാണ്, ഗവര്‍ണര്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News