അല്ലിയുടെ പ്രിയപ്പെട്ട ബ്രോ ഡാഡിക്ക്;നന്ദി പൃഥ്വി. അച്ഛനുണ്ടായിരുന്നെങ്കില്‍ സിനിമ ഇഷ്ടപ്പെടുമായിരുന്നു കുറിപ്പുമായി സുപ്രിയ

അല്ലിയുടെ പ്രിയപ്പെട്ട ബ്രോ ഡാഡിക്ക്;നന്ദി പൃഥ്വി. അച്ഛനുണ്ടായിരുന്നെങ്കില്‍ സിനിമ ഇഷ്ടപ്പെടുമായിരുന്നു കുറിപ്പുമായി സുപ്രിയ

മോഹന്‍ലാലും പൃഥ്വിരാജും കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ചിത്രമാണ് ബ്രോ ഡാഡി. പൃഥ്വിരാജ് സംവിധാനം നിര്‍വഹിക്കുന്ന ‘ബ്രോ ഡാഡി’ ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ നിർമാതാവ് സുപ്രിയയാണ്..ലൂസിഫറിന് ശേഷം പ‍ൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രവും കൂടിയാണ് ‘ബ്രോ ഡാഡി’.

റിലീസിന് പിന്നാലെ വൈകാരികമായ കുറിപ്പിലൂടെ പൃഥ്വിരാജിന് നന്ദി പറഞ്ഞിരിക്കുകയാണ് നിര്‍മ്മാതാവും ഭാര്യയുമായ സുപ്രിയ
“ബ്രോ ഡാഡി. അല്ലിയുടെ പ്രിയപ്പെട്ട ബ്രോ ഡാഡിക്ക് ചിത്രം സമര്‍പ്പിക്കുന്നു. നന്ദി പൃഥ്വി. അച്ഛനുണ്ടായിരുന്നെങ്കില്‍ സിനിമ ഇഷ്ടപ്പെടുമായിരുന്നു. അദ്ദേഹമാണ് യാഥാര്‍ത്ഥ ബ്രോ ഡാഡി,”

മകള്‍ അലംകൃതയുടെ കവിതാ സമാഹാരവും സുപ്രിയ അച്ഛന് സമര്‍പ്പിച്ചിരുന്നു. നവംബറിലായിരുന്നു സുപ്രിയയുടെ പിതാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News