
സ്കൂട്ടർ യാത്രയ്ക്കിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് വിദ്യാർത്ഥിക്ക് പരുക്ക്. അമ്പലപ്പുഴ സ്വദേശി അമൽ രാജുവിനാണ് പരുക്കേറ്റത്. ചേർത്തല പോളിടെക്നിക്കിലെ പരീക്ഷ കഴിഞ്ഞ് സ്കൂട്ടറിൽ മടങ്ങുമ്പോഴായിരുന്നു സംഭവം.
പാന്റിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോൺ ചൂടായി തീപിടിക്കുകയായിരുന്നു. കൈയ്ക്കും, തുടയിലുമാണ് പരുക്കേറ്റത്. പാന്റിന്റെ ഒരു ഭാഗം കത്തിപ്പോയി. ഒരു വർഷമായി ഉപയോഗിച്ച് വന്ന റിയൽമി 6 പ്രോ എന്ന ഫോണാണ് തീപിടിച്ച് പൊട്ടിത്തെറിച്ചതെന്ന് അമൽ പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here