നാളത്തെ ലഞ്ചിന് ബീറ്റ്‌റൂട്ട് റൈസ് ആയാലോ?

പത്തുമിനിറ്റിൽ രുചിയൂറും ബീറ്റ്റൂട്ട് റൈസ് ഉണ്ടാക്കിയാലോ? റെസിപ്പി ഇതാ..

പാനിൽ രണ്ടു വലിയ സ്പൂൺ നെയ്യ് ചൂടാക്കി അര ചെറിയ സ്പൂൺ കടുകും അര ചെറിയ സ്പൂൺ ഉഴുന്നുപരിപ്പും ഒരു നുള്ള് കായംപൊടിയും ചേർത്തു മൂപ്പിക്കുക. ഇതിലേക്കു രണ്ടു ചെറിയ സ്പൂൺ ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് ചേർത്ത് ഒരു മിനിറ്റ് വഴറ്റുക.

Beetroot rice recipe - Quick one pot rice recipe-Indian style

ഒരിടത്തരം ബീറ്റ്റൂട്ട് തൊലി കളഞ്ഞു ഗ്രേറ്റ് ചെയ്തതും ചേർത്ത് അൽപ സമയം വഴറ്റിയ ശേഷം പാകത്തിനുപ്പും അര ചെറിയ സ്പൂൺ മുളകുപൊടിയും കാൽ ചെറിയ സ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്ത് ഇളക്കി യോജിപ്പിക്കുക. ഇതിലേക്കു രണ്ടു കപ്പ് ബസ്മതി അരി വേവിച്ചതു ചേർത്തു നന്നായി കുടഞ്ഞു യോജിപ്പിക്കുക. ബീറ്റ്റൂട്ട് റൈസ് റെഡി….

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News