
ലോകായുക്ത ഓർഡിനൻസിൽ പ്രതിപക്ഷ നേതാവിന് മറുപടിയുമായി നിയമ മന്ത്രി പി രാജീവ്. വിഡി സതീശന്റെ നിലപാട് ഭരണഘടനാപരമല്ല. നിയമം പരിശോധിക്കാതെയുള്ള ആരോപണമാണ് പ്രതിപക്ഷ നേതാവ് ഉന്നയിച്ചതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ലോകായുക്ത നിയമത്തിൽ സെക്ഷൻ 12 സെക്ഷൻ 14 നോട് ചേർന്ന് നിൽക്കുന്നതാണ്. ഹൈക്കോടതി വിധി 12 നെ മാത്രം പരാമർശിക്കുന്നതല്ല.
ലോകായുക്തക്ക് ശുപാർശ ചെയ്യുന്നതിന് മാത്രമേ അധികാരമുള്ളൂ എന്നതാണ് 2020 ലെ വിധി. മറ്റ് സംസ്ഥാന നിയമങ്ങളിലെ ഭാഗങ്ങൾ തന്നെയാണ് പുതിയ ഓർഡിനൻസിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിമാരെ നീക്കാനുള്ള അധികാരം കോടതിക്കല്ല, ഗവർണർക്കാണെന്ന് ഹൈക്കോടതി ഉത്തരവുണ്ട്. ഭരണഘടനാ വിരുദ്ധമായതിനാലാണ് ലോക്പാലിലും ഉൾപ്പെടുത്താതിരുന്നത്. അത് തന്നെയാണ് സംസ്ഥാന സർക്കാരും പരിഗണിച്ചതെന്നും മന്ത്രി പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here