
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീട നേട്ടത്തിനരികിലാണ് ഓസ്‌ട്രേലിയക്കാരുടെ അഭിമാനതാരം ആഷ്‌ലി ബാര്‍ട്ടി. ഈ 26കാരിയുടെ പ്രകടനം രാജ്യത്തെ കായികപ്രേമികള്‍ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.
നാടെങ്ങുമുള്ള ടെന്നീസ് ആരാധകര്‍ക്ക് സുപരിചിതയാണ് ആഷ്‌ലി ബാര്‍ട്ടി .ലോക വനിതാ ടെന്നീസിലെ ഒന്നാം നമ്പര്‍ താരമായിട്ടും മാതൃരാജ്യത്തെ ഗ്രാന്‍സ്ലാം കിരീട നേട്ടം ഈ 26കാരിക്ക് കിട്ടാക്കനിയാണ്. 2020 ല്‍ സെമി വരെ എത്തിയെങ്കിലും തോറ്റുമടങ്ങി. പക്ഷെ ആരാധകരുടെ ആഷ് ഇക്കുറി രണ്ടും കല്‍പ്പിച്ചാണ്.
റോഡ് ലേവര്‍ അരീനയില്‍ ഇതേ വരെ ബാര്‍ട്ടി പുറത്തെടുത്തത് സ്വപ്ന തുല്യമായ പ്രകടനമാണ്. കണ്ണഞ്ചിപ്പിക്കുന്ന സര്‍വുകളും ബാക്ക് ഹാന്‍ഡ് ഷോട്ടുകളുമായി കളം നിറഞ്ഞാടിയ ലോക ഒന്നാംനമ്പര്‍ താരത്തിന് മുന്നില്‍ എതിരാളികളായ ലെസിയ സുരംഗോ, ബ്രോണ്‍സെറ്റി ,കാമില ജിയോര്‍ജി, അനിസിമോവ, പെഗുള എന്നിവരെല്ലാം തോല്‍വി സമ്മതിച്ചു. 2019 ജൂണ്‍ 24 മുതല്‍ ലോക ഒന്നാം നമ്പര്‍ താരമായി തുടരുന്ന ആഷ് കരിയറില്‍ ഇതുവരെയായി രണ്ട് ഗ്രാന്‍സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്.
2019 ല്‍ ഫ്രഞ്ച് ഓപ്പണും 2021 ല്‍ വിമ്പിള്‍ഡണുമാണ് ഈ ഓസ്‌ട്രേലിയന്‍ താരത്തിന്റെ ഗ്രാന്‍സ്ലാം നേട്ടങ്ങള്‍. ഇതിനു പുറമെ യു.എസ് ഓപ്പണില്‍ രണ്ട് തവണ നാലാം റൗണ്ടില്‍ കടന്ന ചരിത്രവും ബാര്‍ട്ടിക്കുണ്ട്. രാജ്യത്തെ ഏറ്റവും അഭിമാനകരമായ ടെന്നീസ് അവാര്‍ഡായ ന്യൂ കോംബ് മെഡല്‍ മൂന്ന് തവണയാണ് ആഷിനെ തേടിയെത്തിയത്. 30 വയസിന് താഴെയുള്ള മികച്ച ഓസ്‌ട്രേലിയന്‍ കായിക താരത്തിനുള്ള യങ് ഓസ്‌ട്രേലിയന്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് 2020 ല്‍ ആഷിന് ലഭിച്ചു. നിലവില്‍ ടെന്നീസ് ഓസ്‌ട്രേലിയയുടെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയാണ് ഈ 26 കാരി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here