എയർ ഇന്ത്യയെ നാളെ നാളെ ടാറ്റ സൺസ് ഏറ്റെടുക്കും

എയർ ഇന്ത്യ വിമാന കമ്പനി നാളെ ടാറ്റ സൺസ് ഏറ്റെടുക്കും. കമ്പനിയുടെ അന്തിമ വരവുചെലവ് കണക്ക് കഴിഞ്ഞ ദിവസം എയർ ഇന്ത്യ ടാറ്റയ്ക്കു കൈമാറി. കണക്കുകളുടെ പരിശോധന പൂർത്തിയായി കഴിഞ്ഞാണ് എയർ ഇന്ത്യയേ ടാറ്റാ ഏറ്റെടുക്കുക. ഉടമസ്ഥാവകാശം കൈമാറിക്കഴിഞ്ഞാൽ എയർ ഇന്ത്യ, എയർ ഇന്ത്യാ എക്സ്പ്രസ്, വിസ്താര എന്നീ മൂന്ന് എയർലൈനുകൾ ടാറ്റയുടെ സ്വന്തമാകും.

സർക്കാർ ഉടമസ്ഥതയിലായിരുന്ന എയർ ഇന്ത്യയെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ജനുവരി 27ഓടെയാണ് കേന്ദ്രം ടാറ്റ ഗ്രൂപ്പിന് കൈമാറുക. നടപടി പൂർത്തിയാക്കുന്നതിനായി ജനുവരി 20ലെ ക്ലോസിങ് ബാലൻസ്ഷീറ്റ് കഴിഞ്ഞ ദിവസം ടാറ്റയ്ക്ക് കൈമാറിയിരുന്നു. അതുപരിശോധിച്ചശേഷമായിരിക്കും അന്തിമ നടപടികളിലേയ്ക്കുനീങ്ങുക. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് എയർലൈനിന്റെ ഫിനാൻസ് ഡയറക്ടർ വിനോദ് ഹെജ്മാദി ജീവനക്കാർക്ക് ഇ-മെയിൽ അയച്ചു.

എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകളുടെ 100 % ഓഹരികളും എയർ ഇന്ത്യയുടെ കാർഗോ വിഭാഗമായ എയർപോർട്ട് സർവീസസ് ലിമിറ്റഡിന്റെ 50 ശതമാനവുമാണ് ടാറ്റ ഏറ്റെടുക്കുക.
കഴിഞ്ഞ ഒക്ടോബറിൽ എയർ ഇന്ത്യയുടെ ലേല നടപടികളിൽ 18,000 കോടി രൂപയുടെ ടെൻഡർ സമർപ്പിച്ചാണു ടാറ്റ ഒന്നാമതെത്തിയത്. എയർ ഇന്ത്യയുടെ ആകെയുള്ള കടത്തിൽ 15,300 കോടി രൂപ ഏറ്റെടുക്കുന്ന ടാറ്റ, ടെൻഡർ തുകയിൽ ബാക്കിയുള്ള 2700 കോടി രൂപ കേന്ദ്രത്തിനു പണമായി കൈമാറും

ഉടമസ്ഥാവകാശം കൈമാറിക്കഴിഞ്ഞാൽ എയർ ഇന്ത്യ, എയർ ഇന്ത്യാ എക്സ്പ്രസ്, വിസ്താര എന്നീ മൂന്ന് എയർലൈനുകൾ ടാറ്റയുടെ സ്വന്തമാകും. ടാറ്റയുടെയും സിങ്കപൂർ എയർലൈൻസിന്റെയും സംയുക്തസംരഭമാണ് വിസ്താര. എയർ ഇന്ത്യ ഇടപാടുമായി സിങ്കപുർ എയർലൈൻസിന് ബന്ധമില്ലാത്തതിനാൽ തൽക്കാലം വിസ്താര പ്രത്യേക കമ്പനിയായി തുടരും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News