റിപ്പബ്ലിക് ദിന പരേഡില്‍ നിന്നും കേരളത്തിന്റെ പ്ലോട്ട് ഒഴിവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ

റിപ്പബ്ലിക് ദിന പരേഡില്‍ നിന്നും കേരളത്തിന്റെ പ്ലോട്ട് ഒഴിവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ജില്ലയില്‍ ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ പ്രതിഷേധ പ്ലോട്ട് സ്ഥാപിച്ചു. പ്രതിഷേധ പരിപാടി മലബാര്‍ ക്രിസ്ത്യന്‍ കോളേജ് പരിസരത്ത് സംസ്ഥാന ട്രഷറര്‍ എസ്. കെ സജീഷ് ഉദ്ഘാടനം ചെയ്തു.

കോഴിക്കോട് സിറ്റിയിലെ വിവിധ ഭാഗങ്ങളില്‍ പ്ലോട്ട് പ്രദര്‍ശിപ്പിച്ചു. കെഎസ്ആര്‍ടിസി, പുതിയ സ്റ്റാന്‍ഡ്, എസ്എം സ്ട്രീറ്റ്, റയില്‍വേ സ്റ്റേഷന്‍ മുന്‍വശം, പാളയം എന്നിവിടങ്ങളില്‍ ആണ് പ്ലോട്ട് പ്രദര്‍ശനം നടത്തിയത്. ജില്ലാ സെക്രട്ടറി വി. വസീഫ്, പിസി ഷൈജു, പി. ഷിജിത്ത്, കെ. അരുണ്‍, കെ. വൈശാഖ്, വി. പ്രശോഭ്, ആര്‍. ഷാജി, ഫഹദ് ഖാന്‍, എം എം സുബീഷ് എന്നിവര്‍ നേതൃത്വം നല്‍കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here