അറ്റ്‌ലിയുടെ ചിത്രത്തില്‍ അല്ലു അര്‍ജുന്‍; അല്ലുവിന്റെ പ്രതിഫലം 100 കോടി

അറ്റ്‌ലിയുടെ പുതിയ ചിത്രത്തില്‍ നായകനായി അല്ലു അര്‍ജുന്‍ എത്തുന്നതായി റിപ്പോര്‍ട്ടുകള്‍. പുഷ്പയ്ക്ക് ശേഷം അല്ലു അര്‍ജുന്റെ താരമൂല്യത്തിന് വന്‍ വര്‍ദ്ധനവുണ്ടായതിനാല്‍ ഈ ചിത്രത്തില്‍ അല്ലുവിന് പ്രതിഫലമായി 100 കോടിയാണ് നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്തതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത

തെന്നിന്ത്യന്‍ സിനിമാസ്വാദകര്‍ ഏറെ കാത്തിരുന്ന ചിത്രമാണ് അല്ലു അര്‍ജുന്‍ നായകനായി എത്തിയ പുഷ്പ. കൊവിഡ് കാലത്ത് ഇറങ്ങിയിട്ടും ഇന്ത്യ മുഴുവന്‍ ഗംഭീര കളക്ഷനായിരുന്നു പുഷ്പയ്ക്ക് തിയറ്ററില്‍ നിന്ന് ലഭിച്ചത്. സുകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ വന്‍ വിജയം അല്ലു അര്‍ജുന്റെ താര മൂല്യത്തിന് പ്രകടമായ വര്‍ദ്ധനയാണ് നേടി കൊടുത്തിരിക്കുന്നത്.

നിലവില്‍ ഷാരൂഖ് ഖാനും നയന്‍താരയും ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് ആറ്റ്ലി. ഈ വര്‍ഷം അവസാനമോ 2023 ആദ്യമോ സിനിമ റിലീസ് ചെയ്യുമെന്നാണ് വിവരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here