റിപ്പബ്ലിക് ദിന പരേഡില്‍ നിന്നും കേരളത്തിന്റെ പ്ലോട്ട് ഒഴിവാക്കിയ നടപടി; കൊല്ലത്തു പ്രതിഷേധ പ്ലോട്ടു ഡിവൈഎഫ്‌ഐ സ്ഥാപിച്ചു

ജനുവരി 26 റിപ്പബ്ലിക് ദിന പരേഡില്‍ നിന്നും കേരളത്തിന്റെ പ്ലോട്ട് ഒഴിവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കൊല്ലം ചിന്നക്കടയില്‍ ശ്രീ നാരായണ ഗുരുവിന്റെ പ്രതിമയും ജടായു ശില്പവും സ്ഥാപിച്ചു.പരുപാടി സിപിഐഎം ജില്ലാ സെക്രട്ടറി എസ്.സുദേവന്‍ ഉത്ഘാടനം ചെയ്തു ചിന്താജെറോം, എസ്. ആര്‍ അരുണ്‍ബാബു, ഷബീര്‍ എന്നിവര്‍ പങ്കെടുത്തു.

സങ്കുചിത രാഷ്ട്രീയ താല്‍പര്യങ്ങളുടെ ഭാഗമായിട്ടാണ് ശ്രീനാരായണ ഗുരുവിന്റെ പ്രതിമ മുന്നില്‍വെച്ചുള്ള കേരളത്തിന്റെ നിശ്ചല ദൃശ്യത്തിന് കേന്ദ്രം അനുമതി നിഷേധിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലിനെത്തുടര്‍ന്ന് കേരളം റിപ്പബ്ലിക്ദിന പരേഡില്‍നിന്ന് പുറത്താകുകയും ചെയ്തു. ബോധപൂര്‍വ്വമായ ഈ നീക്കം സാംസ്‌കാരിക കേരളത്തോടുള്ള വെല്ലുവിളിയാണ്. ഗുരുവിനെ അപമാനിക്കുന്നതിന് തുല്യമാണ് ഈ നടപടി. മനുഷ്യര്‍ക്കിടയില്‍ വിഭജനം ഇളക്കിവിടുന്ന ജാതിചിന്തയ്ക്കും അനാചാരങ്ങള്‍ക്കും വര്‍ഗീയവാദത്തിനുമെതിരെ ഗുരു പകര്‍ന്ന മാനവികതയുടെയും സാഹോദര്യത്തിന്റെയും ആശയങ്ങള്‍ കൂടുതല്‍ ജനങ്ങളില്‍ എത്താനുള്ള അവസരമാണ് നിഷേധിക്കപ്പെട്ടിരിക്കുന്നത്.

രാജ്യത്ത് നിലവിലുള്ളത് മതനിരപേക്ഷ ജനാധിപത്യ ഭരണഘടനയാണ്. നൂറ്റാണ്ടുകള്‍ക്കുമുമ്പ് ചോദ്യങ്ങള്‍ നേരിട്ട ഫ്യൂഡല്‍ പാരമ്പര്യം പിന്തുടരുന്നതിനാലാണ് ഗുരുപ്രതിമ അടങ്ങിയ നിശ്ചല ദൃശ്യത്തിന് അനുമതി നിഷേധിക്കാന്‍ തയ്യാറായത് . ലോകം കണ്ട മഹാനായ സാമൂഹ്യ പരിഷ്‌കര്‍ത്താവിനെ, തത്വചിന്തകനെ അവഹേളിച്ച മോദി സര്‍ക്കാര്‍ പുരോഗമന സമൂഹത്തിന് അപമാനമാണെന്നും ഡിവൈഎഫ്‌ഐ പ്രസ്താവനയില്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News