
മൂന്നാറിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു. ഗുരുവായൂർ സ്വദേശി വിനോദ് കന്നയാണ് മരിച്ചത്.
മൂന്നു പേർക്ക് പരുക്കേറ്റു. മൂന്നാറിൽ നിന്നും സൂര്യനെല്ലിയിലേക്ക് പോവുകയായിരുന്ന ഇന്നോവ കാർ ലാക്കാട് ഗ്യാപ്പിന് സമീപം നിയന്ത്രണം വിട്ട് 150 അടിയോളം താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ വിനോദ് കന്ന തൽക്ഷണം മരിച്ചു. പരുക്കേറ്റ മൂന്നു പേർ മൂന്നാർ ജനറൽ ആശുപത്രിയിൽ ചികിൽസയിലാണ്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് അഞ്ചു പേരടങ്ങുന്ന സംഘം മൂന്നാർ സന്ദർശനത്തിന് എത്തിയത്. മാട്ടുപ്പെട്ടി സന്ദർശിച്ച് സൂര്യനെല്ലിവഴി കൊളുക്കുമല സന്ദർശിക്കുന്നതിന് തിരിക്കുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here