വയനാട് വൈത്തിരിയിൽ എംഡിഎംഎയുമായി 4 പേർ പിടിയിൽ

വയനാട് പഴയ വൈത്തിരിയിലെ ഹോം സ്റ്റേയിൽ നടത്തിയ പരിശോധനയിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി 4 പേർ പിടിയിൽ.

വൈത്തിരി സ്വദേശികളായ പ്രജോഷ്, ഷഫീഖ് കോഴിക്കോട് സ്വദേശികളായ സി.പി റഷീദ്, ആർ.കെ ജംഷീർ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കൽ നിന്നും വിൽപ്പനക്കായി സൂക്ഷിച്ച 2.14 ഗ്രാം എം.ഡി.എം.എ ആണ് പിടിച്ചെടുത്തത്. ജില്ല പൊലീസ് മേഥാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പൊലീസ് ഹോംസ്റ്റേയിൽ പരിശോധന നടത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News