കെട്ടു കാഴ്ചകൾക്കിടയിൽ നിന്നും ശ്രീ നാരായണഗുരുവിനെയും ഭാരതീയാരെയും ചിദംബരനാറിനെയും ഒഴിവാക്കി തന്നതിന് “ജി” യോട് നന്ദി

രാജ്യംഎഴുപത്തിമൂന്നാമത് റിപബ്ലിക് ദിനം ആഘോഷിക്കുന്ന വേളയില്‍ ബി.ജെ.പി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ റിപബ്ലിക് ദിന ടാബ്ലോകള്‍ ബോധപൂര്‍വം ഒഴിവാക്കി എന്ന വിമര്‍ശനം വ്യാപകമായി ഉയര്‍ന്നു കേട്ടിരുന്നുഎന്നാൽ പരേഡ് കഴിഞ്ഞതോടെ വിമർശനങ്ങൾ പരിഹാസങ്ങൾക്ക് വഴി മാറി. സ്വാതന്ത്ര്യത്തിന്റെ 75 വർഷം എന്ന ആശയത്തിൽ ഊന്നിയാണ് ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡ്.പക്ഷെ ഹനുമാനും പശുവും കാശിനാഥനും പങ്കെടുത്ത കാവി പരേഡിൽ നിന്നും ശ്രീനാരായണ ഗുരുവും പെരിയോരുമൊക്കെ രക്ഷപെട്ടു എന്നാണ് ഇപ്പോഴത്തെ  സംസാരം .

ജാതിവിവേചനത്തിനെതിരെ ശക്തമായി പോരാടിയ നവോത്ഥാന നായകൻ ശ്രീനാരായണ ഗുരുവിനെ ആദരിക്കുന്നതായിരുന്നു കേരളത്തിന്റെ ഫ്ലോട്ട്. ഗുരുവിനെ മാറ്റി ആദി ശങ്കരാചാര്യനെ പ്രതിഷ്ഠിക്കണമെന്നായിരുന്നു ഫ്ലോട്ടുകൾ പരിഗണിച്ച വിദഗ്ധ സമിതിയുടെ ആവശ്യം. എന്നാൽ, കേരള സർക്കാർ നാരായണഗുരുവിനെ മാറ്റില്ല എന്ന നിലപാടിൽ ഉറച്ചുനിന്നതോടെ നിശ്ചലദൃശ്യം തിരസ്കരിക്കപ്പെട്ടു.

എട്ടാം നൂറ്റാണ്ടിൽ ജീവിച്ച, ബ്രാഹ്മണാധിപത്യം പുനഃസ്ഥാപിച്ച വ്യക്തിക്ക് ഇരുപതാം നൂറ്റാണ്ടിൽ ജീവിച്ച്, സാമൂഹ്യ മുന്നേറ്റത്തിനും സ്വാതന്ത്ര്യസമരത്തിനും വലിയ സംഭാവന നൽകിയ നവോത്ഥാന നായകനേക്കാൾ പ്രാധാന്യം വരുന്നത് എങ്ങനെയെന്ന് കേന്ദ്രം ഭരിക്കുന്ന മുന്നണിയുടെ ഹിന്ദുത്വ കാഴ്ചപ്പാടിലൂടെ മാത്രം വിശദീകരിക്കാനാകുന്ന കാര്യമാണ്.

നേതാജി സുഭാഷ് ചന്ദ്രബോസും അദ്ദേഹത്തിന്റെ ഇന്ത്യൻ നാഷണൽ ആർമിയും (ഐഎൻഎ) സ്വാതന്ത്ര്യസമരത്തിൽ വഹിച്ച പങ്ക് വ്യക്തമാക്കുന്ന ആവിഷ്കാരമാണ് പശ്ചിമബംഗാൾ സമർപ്പിച്ചത്. അത് കേന്ദ്രം തള്ളി. തങ്ങളുടെ സ്വാതന്ത്ര്യസമര സേനാനികളിൽ പ്രധാനിയായിരുന്ന വി ഒ ചിദംബരനാർ,കവി സുബ്രഹ്മണ്യ ഭാരതിയാർ തുടങ്ങിയവരെ ആദരിക്കുന്നതായിരുന്നു തമിഴ്‌നാടിന്റെ നിശ്ചല ദൃശ്യം. അതും കേന്ദ്രത്തിനു സ്വീകാര്യമായില്ല.

കുറച്ചുകൂടി വ്യക്തമാക്കിയാൽ ഇടതു മുന്നണി ഭരിക്കുന്ന കേരളത്തിന്റെയും, ഡി.എം.കെ നേതൃത്വം നല്‍കുന്ന തമിഴ്‌നാടിന്റെയും തൃണമൂല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ബംഗാളിന്റെയുമടക്കം റിപബ്ലിക് ദിന ടാബ്ലോകള്‍ കേന്ദ്രം ഒഴിവാക്കി . നിലവാരം പോരാ എന്ന വാദമുന്നയിച്ചാണ് കേന്ദ്രം കേരളത്തിന്റെയും തമിഴ്‌നാടിന്റെയും മറ്റു സംസ്ഥാനങ്ങളുടെയും ടാബ്ലോകള്‍ക്ക് അനുമതി നിഷേധിച്ചത്.

എന്നാല്‍ കേന്ദ്രം അംഗീകരിച്ച നിലവാരത്തോടെ പരേഡിലെത്തിയ സംസ്ഥാനങ്ങളുടെ ടാബ്ലോ എന്തൊക്കെയായിരുന്നു.പശുവും ക്ഷേത്രവും ഹൈന്ദവ സങ്കല്‍പങ്ങളും ആരാധനാമൂര്‍ത്തികളുമാണ് പല സംസ്ഥാനങ്ങള്‍ ടാബ്ലോയില്‍ ഉള്‍പ്പെടുത്തിയത്.കാശി ക്ഷേത്രവും പശുവുമായിരുന്നു ഉത്തര്‍പ്രദേശിന്റെ ടാബ്ലോ. ഹിന്ദു ദൈവമായ ഹനുമാനും ക്ഷേത്ര ഗോപുരവുമാണ് കര്‍ണാടകയുടെ ടാബ്ലോയില്‍ ഉള്‍പ്പെടുത്തിയത്.ഇവയ്ക്ക് പുറമെ മറ്റ് ക്ഷേത്രങ്ങളും സന്യാസിമാരും കാവി പുതപ്പിച്ച രൂപങ്ങളും മറ്റ് പല സംസ്ഥാനങ്ങളുടെ ടാബ്ലോയിലും ഉണ്ടായിരുന്നു.ഈ കവി പരേഡിൽ നിന്നും ശ്രീനാരായണഗുരു രക്ഷപെട്ടല്ലോ എന്നാണ് സോഷ്യൽ മീഡിയയിലെ കമന്റുകൾ.

“1947 മുതൽ 2014 വരെ ഇന്ത്യ ഒരു മതേതര രാജ്യമായിരുന്നോ എന്ന് ചോദിക്കുന്നവർക്ക് വേണ്ടിയുള്ള ഒരു ഐറ്റമാണിത്. ഇതിൻ്റെ എടേലേക്കാണ് കേരള സർക്കാർ നാരായണ ഗുരുവിനെയും എഴുന്നള്ളിച്ചോണ്ട് ചെന്നത്”

വലിയ വലിപ്പത്തിൽ ശ്രീശങ്കരൻ്റെ ഒരു പ്ലാസ്റ്റർ ഓഫ് പാരീസ് ശില്പം മൾട്ടി കളറടിച്ച് കേറ്റി വിട്ടിരുന്നേൽ ഏറ്റോം മുന്നിലുണ്ടായിരുന്നേനെ.. സനാതന ധർമ്മ ഹിന്ദുമത സ്ഥാപകൻ എന്ന നിലയിൽ

ശ്രീ നാരായണ ഗുരുവിനെയും നേതാജിയെയും സുബ്രഹ്മണ്യ ഭാരതിയാരെയുമൊക്കെ ഈ തൊഴുത്തിൽ കെട്ടാഞ്ഞത് എന്തായാലും നന്നായി……………

 വെറുതെയല്ല ശ്രീനാരായണ ഗുരുവിനെയും തമിഴ്നാടിൻ്റെ സുബ്രഹ്മണ്യ ഭാരതിയെയും ഒഴിവാക്കിയത്.അന്ധവിശ്വാസങ്ങളുടെയും പഴകി ദ്രവിച്ച അനാചാരങ്ങളെയും കൂട്ട് പിടിച്ച് രാജ്യം ഭരിക്കുന്ന പാർട്ടി ഇതിലപ്പുറവും ചെയ്യും………………………ഇങ്ങനെപോകുന്നു കമന്റുൿൽ.

രാജ്യപുരോഗതിയുടെ അടയാളങ്ങളാണ് പ്ലോട്ടുകളായും ടാബ്ലോകളായും റിപ്പബ്ലിക്ക ദിനത്തിൽ പ്രദർശിപ്പിക്കപ്പെടാറുള്ളത്.നമ്മുടെ ശൂന്യാകാശ ദൗത്യങ്ങൾ, ശാസ്ത്ര നേട്ടങ്ങൾ, ഭക്ക് റാനംഗങ്ങൾ പോലുള്ള വൻകിട പദ്ധതികൾ, നമ്മുടെ ടൂറിസം കേന്ദ്രങ്ങൾ ആധുനിക ആയുധശേഷിയുടെ നേട്ടങ്ങൾ പഴയ കാലത്ത് നടന്ന റിപബ്ലിക് ദിന പരേഡുകൾ നോക്കിയാൽ ബോധ്യപ്പെടും.


ഉത്തരേന്ത്യയിലെ പാവങ്ങളെ വഴിതെറ്റിച്ച് കൂടെ നിർത്താനുള്ള പൊറാട്ട് നാടകമായി 73-ാം റിപ്പബ്ലിക് ദിനം ബി.ജെ.പി സർക്കാർ മാറ്റിയതിൻ്റെ ചിത്രങ്ങളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.സ്ത്രീകളെ അപമാനിക്കുന്ന പ്ലോട്ടുകൾ അനുവദിച്ചിട്ടുണ്ട് എന്നും സോഷ്യൽ മീഡിയ പറയുന്നു .

ഏതോ അമ്പലത്തിലെ ഉത്സവഘോഷയാത്രയുടെത് പോലെ റിപബ്ലിക് ദിനത്തെ തരംതാഴ്ത്തിയവരുടെ ലക്ഷ്യങ്ങൾ വേറെയാണ്.
ശ്രീ നാരായണ ഗുരുവിനെയും, പെരിയോ റെയും, ഭാരതിയെയും അവർ കരുതിക്കൂട്ടി താഴ്ത്തികെട്ടുകയാണ്.ശ്രി നാരായണ ഗുരുവിനെയും തമിഴ് കവി ഭാരതീയാറെയും തഴഞ്ഞതിന് ശേഷമാണ് ഇത്തരം കോമാളിത്തരങ്ങൾ .ഇന്ത്യയുടെ ചരിത്രം മാറ്റിയെഴുതുന്നതിനൊപ്പം സംഘപരിവാർ അജണ്ഡകൾ എങ്ങനെ രാജ്യത്ത് നടപ്പിലാക്കാം എന്നതിനു ഉദാഹരണമാണിത് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News