മോദിക്ക് നല്ല മറുപടി കൊടുത്ത് DYFI

മോദി സര്‍ക്കാര്‍ പുരോഗമന സമൂഹത്തിന് അപമാനമാണ്!കൃത്യമായ മറുപടിയുമായി DYFI

റിപ്പബ്ലിക് ദിന പരേഡില്‍ നിന്നും കേരളത്തിന്റെ ടാബ്ലോ ഒഴിവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി പ്രതിഷേധ ഫ്‌ളോട്ട് സ്ഥാപിച്ച് ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധം നടന്നത്.

DYFI കാസറഗോഡ്

DYFI കണ്ണൂർ

DYFI വയനാട്

DYFI കോഴിക്കോട്

kollam,DYFI

ജടായുപ്പാറയും ശ്രീനാരായണ ഗുരുവും ഭാഗമാകുന്ന ടാബ്ലോുടെ സെക്ച്ചായിരുന്നു കേരളം സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ ആദ്യഘട്ടത്തില്‍ ഇതിന് അനുമതി നല്‍കിയ കേന്ദ്രം പിന്നീട് കേരളം റിപബ്ലിക് ദിന പരേഡില്‍ വേണ്ട എന്ന് തീരുമാനമെടുക്കുകയായിരുന്നു.

സങ്കുചിത രാഷ്ട്രീയ താല്‍പര്യങ്ങളുടെ ഭാഗമായിട്ടാണ് ശ്രീനാരായണ ഗുരുവിന്റെ പ്രതിമ മുന്നില്‍വെച്ചുള്ള കേരളത്തിന്റെ നിശ്ചല ദൃശ്യത്തിന് കേന്ദ്രം അനുമതി നിഷേധിച്ചതെന്നും, ബോധപൂര്‍വ്വമായ ഈ നീക്കം സാംസ്‌കാരിക കേരളത്തോടുള്ള വെല്ലുവിളിയാണെന്നും ഡി.വൈ.എഫ്.ഐ .ഗുരുവിനെ അപമാനിക്കുന്നതിന് തുല്യമാണ് ഈ നടപടി, ജാതിചിന്തയ്ക്കും അനാചാരങ്ങള്‍ക്കും വര്‍ഗീയവാദത്തിനുമെതിരെ ഗുരു പകര്‍ന്ന മാനവികതയുടെയും സാഹോദര്യത്തിന്റെയും ആശയങ്ങള്‍ കൂടുതല്‍ ജനങ്ങളില്‍ എത്താനുള്ള അവസരമാണ് നിഷേധിക്കപ്പെട്ടിരിക്കുന്നതെന്നും ഡി.വൈ.എഫ്.ഐ നൂറ്റാണ്ടുകള്‍ക്കുമുമ്പ് ചോദ്യങ്ങള്‍ നേരിട്ട ഫ്യൂഡല്‍ പാരമ്പര്യം പിന്തുടരുന്നതിനാലാണ് ഗുരുപ്രതിമ അടങ്ങിയ നിശ്ചല ദൃശ്യത്തിന് അനുമതി നിഷേധിക്കാന്‍ തയ്യാറായത്. ലോകം കണ്ട മഹാനായ സാമൂഹ്യ പരിഷ്‌കര്‍ത്താവിനെ, തത്വചിന്തകനെ അവഹേളിച്ച മോദി സര്‍ക്കാര്‍ പുരോഗമന സമൂഹത്തിന് അപമാനമാണ്,’പ്രസ്താവനയില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News