
കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസ് വിധിക്കെതിരെയുള്ള അപ്പീലില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. വിചാരണക്കോടതി വിധിക്കെതിരെ പ്രതികളും എന്‍ ഐ എ യും സമര്‍പ്പിച്ച അപ്പീലുകളിലാണ് ഡിവിഷന്‍ ബെഞ്ച് വിധി പറയുക.ജീവപര്യന്തം ശിക്ഷ വിധിച്ചതിനെതിരെയാണ് പ്രതികളായ തടിയന്റവിട നസീറിന്റെയും, ഷഫാസിന്റെയും അപ്പീല്‍.
അതേ സമയം പ്രതിചേര്‍ക്കപ്പെട്ടിരുന്ന അബ്ദുല്‍ ഹാലീം, ചെട്ടിപ്പടി യൂസുഫ് എന്നിവരെ വെറുതെ വിട്ടത് ചോദ്യം ചെയ്താണ് എന്‍ഐഎ അപ്പീല്‍ സമര്‍പ്പിച്ചത്. 2006 മാര്‍ച്ചില്‍ കോഴിക്കോട് കെ എസ് ആര്‍ ടി സി ബസ്റ്റാന്റിലും മൊഫ്യൂസല്‍ ബസ് സ്റ്റാന്റിലുമാണ് സ്‌ഫോഫോടനങ്ങള്‍ നടന്നത്.പോലീസും ക്രൈംബ്രാഞ്ചും അന്വേഷണം നടത്തിയ കേസ് പിന്നീട് 2009ല്‍ എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു.
വിചാരണ പൂര്‍ത്തിയാക്കി 2011 ആഗസ്റ്റിലാണ് കൊച്ചിയിലെ എന്‍ഐ എ കോടതി വിധി പുറപ്പെടുവിച്ചത്. തടിയന്റവിട നസീറിന് 3ജീവപര്യന്തവും ഷഫാസിന് ഇരട്ട ജീവപര്യന്തവുമായിരിന്നു ശിഷ വിധിച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here