രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം രൂക്ഷമാകുന്നു; ഒമൈക്രോണും കേസുകളും കുത്തനെ ഉയരുന്നു

രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം രൂക്ഷമായി തുടരുകയാണ്. ഒമൈക്രോണ്‍ കേസുകളും രാജ്യത്ത് ഉയരുകയാണ്. കര്‍ണാടകയില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. കര്‍ണാടകയില്‍ 48,905 കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്.

മഹാരാഷ്ട്രയിലും കൊവിഡ് കേസുകളില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി. മഹാരാഷ്ട്രയില്‍ 35,756പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് മൂന്നം തരംഗത്തിന്റെ തുടക്കത്തില്‍ കൊവിഡ് കേസുകള്‍ കൂടുതലായി സ്ഥിരീകരിച്ച മുംബൈയില്‍ കൊവിഡ് കേസുകള്‍ കുറയുകയാണ്.

മുംബൈയില്‍ 1858 കേസുകള്‍ മാത്രമാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. അതെ സമയം ദില്ലിയില്‍ കൊവിഡ് കേസുകള്‍ വര്‍ധിച്ചു. ദില്ലിയില്‍ 7498 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here