പകര്‍പ്പവകാശ നിയമ ലംഘനം; ഗൂഗിള്‍ സിഇഒ സുന്ദർ പിച്ചൈയ്‌ക്കെതിരെ മുംബൈ പൊലീസ്

പകര്‍പ്പവകാശ നിയമം ലംഘിച്ചെന്ന പരാതിയിലാണ് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈയ്ക്കും മറ്റ് അഞ്ച് കമ്പനി ഉദ്യോഗസ്ഥര്‍ക്കുമെതിരെയാണ് മുംബൈ പോലീസ് ബുധനാഴ്ച കേസെടുത്തത് .

ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ സുനീല്‍ ദര്‍ശന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. ഏക് ഹസീന തി ഏക് ദീവാന താ എന്ന തന്റെ സിനിമ അനധികൃതമായി യൂട്യൂബില്‍ അപ്ലോഡ് ചെയ്തെന്ന് കാണിച്ചാണ് സുനീല്‍ ദര്‍ശന്‍ പരാതി നല്‍കിയത്.

2017 ല്‍ പുറത്തിറങ്ങിയ ഈ ചിത്രം ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള യൂട്യൂബില്‍ കോടിക്കണക്കിനാളുകളാണ് കണ്ടത്. ഈ വിഷയത്തില്‍ ഗൂഗിളിന് ഇ-മെയില്‍ അയച്ചിരുന്നെന്നും അനുകൂലമായ മറുപടി ഉണ്ടായില്ലെന്നും സുനീല്‍ പരാതിപ്പെടുന്നു. ഗൂഗിള്‍ സാങ്കേതിക വിദ്യയോട് തനിക്ക് ബഹുമാനമുണ്ടെന്നും എന്നാല്‍ തന്റെ അവകാശങ്ങള്‍ ലംഘിക്കപ്പെട്ടുവെന്നും സുനില്‍ ദര്‍ശന്‍ പറയുന്നു. . ഇത് അവരുടെ ശ്രദ്ധയില്‍പെടുത്താനുള്ള എന്റെ ആദ്യപടിയാണ് ഈ പരാതിയെന്നും സുനീല്‍ വ്യക്തമാക്കി.

1957ലെ പകര്‍പ്പവകാശ ലംഘന നിയമത്തിലെ 51, 63, 69 വകുപ്പുകള്‍ പ്രകാരമാണ് സുന്ദര്‍ പിച്ചൈയ്ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് , പകര്‍പ്പവകാശ നിയമം ലംഘിച്ചതിന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈയ്ക്കും മറ്റ് അഞ്ച് കമ്പനി ഉദ്യോഗസ്ഥര്‍ക്കുമെതിരെ കേസെടുത്തതെന്ന് മുംബൈ പോലീസ് പറഞ്ഞു.

വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News