മുംബൈയില്‍ ടിപ്പു സുല്‍ത്താന്‍ സ്‌പോര്‍ട്‌സ് സമുച്ചയത്തിനെതിരെ സംഘപരിവാര്‍

മുംബൈയില്‍ മലാഡിലെ സ്പോര്‍ട്സ് സമുച്ചയത്തിന് ടിപ്പു സുല്‍ത്താന്റെ പേരു നല്‍കിയതാണ് സംഘ പരിവാറിനെ ചൊടിപ്പിച്ചിരിക്കുന്നത്. ഇതോടെ ഭാരതീയ ജനത പാര്‍ട്ടി (ബിജെപി), വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി), ബജറംഗ് ദള്‍ പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. സമുച്ചയത്തിന് മുന്നിലെത്തിയ പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.

വിവാദം അനാവശ്യമാണെന്നും രാജ്യത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ബിജെപി ഗുണ്ടകളെ അയച്ചിരിക്കുകയാണെന്നും മഹാരാഷ്ട്ര മന്ത്രി അസ്ലം ഷെയ്ഖ് ആരോപിച്ചു. കഴിഞ്ഞ 70 വര്‍ഷമായി ടിപ്പു സുല്‍ത്താന്റെ പേരില്‍ ഒരു സംഘര്‍ഷവും രാജ്യത്ത് ഉണ്ടായിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

കായിക സമുച്ചയത്തിന് ‘ഹിന്ദു വിരുദ്ധനായ’ ഭരണാധികാരിയുടെ പേര് നല്‍കുന്നത് അപലപനീയമാണെന്നാണ് വിഎച്ച്പി നേതാവ് ഷിരിരാജ് നായര്‍ പറയുന്നത്. നടപടി മുംബൈയുടെ സമാധാനം തകര്‍ക്കുക എന്ന ഉദ്ദേശത്തോടെയുള്ളതാണെന്നും അത് ഒഴിവാക്കണമെന്നും വിഎച്ച്പി നേതാവ് ആവശ്യപ്പെട്ടു.

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറയ്ക്കെതിരെയും ബിജെപി രംഗത്തെത്തിയിരുന്നു. സ്പോര്‍ട്സ് സമുച്ചയത്തിന് ടിപ്പു സുല്‍ത്താന്റെ പേരിടുന്നതിനെ ശക്തമായി എതിര്‍ക്കുമെന്ന് ബിജെപി എംഎല്‍എ അതുല്‍ ഭട്ഖല്‍ക്കര്‍ വെല്ലുവിളിച്ചു.

ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ സമുച്ചയത്തിന് ഛത്രപതി ശിവാജി മഹാരാജിന്റെ പേര് നല്‍കുമെന്നാണ് എംഎല്‍എയുടെ വാഗ്ദാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News