പോക്‌സോ കേസില്‍ പ്രതി അറസ്റ്റില്‍

കോട്ടയം മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍, മള്ളൂശ്ശേരി പി ഒ യില്‍ തിരുവാറ്റ ഭാഗത്ത് അഭിജിത്ത് പ്‌ളാക്കന്‍ (18) ആണ് ഗാന്ധിനഗര്‍ പോലീസിസിന്റെ പിടിയിലായത്.

പെണ്‍കുട്ടിയെ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട് പ്രണയം നടിച്ച് വശത്താക്കി പീഡിപ്പിക്കുകയായിരുന്നു. ഗാന്ധിനഗര്‍ പോലീസ് കേസ്സ് രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് അന്വേഷിച്ചതില്‍ ജില്ലാ പൊലീസ് മേധാവിക്കു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് കോട്ടയം ഡെപ്യൂട്ടി സൂപ്രണ്ടിന്റെ നിര്‍ദേശപ്രകാരം ഗാന്ധിനഗര്‍ ഇന്‍സ്‌പെക്ടര്‍ ഷിജി കെ, സബ്ബ് ഇന്‍സ്‌പെക്ടര്‍ മനോജ്, പൊലീസുദ്യോഗസ്ഥരായ ശശികുമാര്‍, രാഗേഷ്, പ്രവിനോ, പ്രവീണ്‍ , അനീഷ് എന്നിവര്‍ ചേര്‍ന്ന സംഘമാണ് പ്രതിയെ മുടിയൂര്‍ക്കര, മരിയക്കണ്ടം ഭാഗത്ത് വച്ച് പിടികൂടിയത്. പ്രതിയെ ബഹു കോടതി 14 ദിവസത്തേയ്ക്ക് റിമാന്റ് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News