ഉത്തരാഖണ്ഡ് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ കിഷോര്‍ ഉപാധ്യായ ബിജെപിയില്‍ ചേര്‍ന്നു

ഉത്തരാഖണ്ഡ് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ കിഷോര്‍ ഉപാധ്യായ ബി.ജെ.പിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയതിന് പിന്നാലെയാണ് ബിജെപിയില്‍ ചേര്‍ന്നത്. ാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലായിരുന്നു നടപടി. തെഹ്രി മണ്ഡലത്തില്‍ നിന്നും കിഷോര്‍ മത്സരിച്ചേക്കും. അതിനിടെ ഉത്തരാഖണ്ഡ് കോണ്ഗ്രസില്‍ തര്‍ക്കം രൂക്ഷമാകുന്നു. ഹരീഷ് റാവത്തിന്റെ സമ്മര്‍ദത്തിന് വഴങ്ങി സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ നേതൃത്വം വന്‍ അഴിച്ചുപണി നടത്തി.

ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ചെയര്‍മാനും മുന്‍ പിസിസി അധ്യക്ഷഞ്ഞമായിരുന്ന കിഷോര്‍ ഉപാധ്യായ ബിജെപിയിലേക്ക് പോകുന്നത് കോണ്ഗ്രസിന് കനത്ത തിരിച്ചടിയാണ്.

അടുത്തിടെ അച്ചടക്ക നടപടിയുടെ പേരില്‍ കോണ്‍ഗ്രസിലെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും കിഷോറിനെ പാര്‍ട്ടി നീക്കിയിരുന്നു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലായിരുന്നു നടപടി. പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്ന് നീക്കിയ നടപടി പിന്‍വലിക്കണമെന്ന് കിഷോര്‍ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു..എന്നാല്‍ മൂന്നാം പട്ടികയില്‍ നിന്നും തഴഞ്ഞതോടെയാണ് കിഷോര്‍ ബിജെപിക്കൊപ്പം പോയത്.

തെഹരി മണ്ഡലത്തില്‍ നിന്നും കിഷോര്‍ ഉപാധ്യായ മത്സരിച്ചേക്കുമെന്നാണ് സൂചന..അതിനിടെ ഹരിഷ് റാവത്തിന്റെ സമ്മര്‍ദ്ദത്തിന്ന് വഴങ്ങി ഹൈക്കമാന്റ്. സ്ഥാനാര്‍ത്ഥി പട്ടികയില്‍ വന്‍ അഴിച്ചുപണി നടത്തി. മുന്‍ മുഖ്യമന്ത്രി കൂടിയായ ഹരീഷ് റാവത്തിന്റെ മണ്ഡലം മാറ്റി. ലാല്‍കുവ മണ്ഡലത്തില്‍ നിന്നും ഹരിഷ് റാവത്ത് ജനവിധി തേടും. നേരത്തെ നൈനിറ്റാള്‍ ജില്ലയിലെ രാംനഗറില്‍ ഹരീഷ് റാവത്തിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നു.

മഹേന്ദര്‍ പാല്‍ സിംഗാണ് രാം നഗറിലെ സ്ഥാനാര്‍ത്ഥി . കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് രന്‍ജീത് റാവത്തായിരുന്നു 2017 ല്‍ രാംനഗറില്‍ നിന്ന് മതസരിച്ചത്. ബിജെപിയോട് പരാജയപ്പെട്ട രന്‍ജീത് ഇത്തവണ സാള്‍ട്ട് മണ്ഡലത്തില്‍ നിന്ന് ജനവിധി തേടും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഹരിദ്വാര്‍ റൂറല്‍, കിച്ച മണ്ഡലങ്ങളില്‍ നിന്ന് മത്സരിച്ച ഹരീഷ് റാവത്ത് രണ്ട് മണ്ഡലങ്ങളിലും പരാജയപ്പെട്ടിരുന്നു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News