കുറഞ്ഞ ചിലവില്‍ ആകാശയാത്രയെന്ന സാധാരണക്കാരുടെ സ്വപ്നം അവസാനിക്കുന്നു; എയര്‍ ഇന്ത്യ ഇന്ന് ടാറ്റ സണ്‍സ് ഏറ്റെടുക്കും

എയര്‍ ഇന്ത്യ വിമാന കമ്പനി ഇന്ന് ടാറ്റ സണ്‍സ് ഏറ്റെടുത്തെക്കും. കണക്കുകളുടെ പരിശോധന പൂര്‍ത്തിയായി കഴിഞ്ഞാണ് എയര്‍ ഇന്ത്യയേ ടാറ്റാ ഏറ്റെടുക്കുക. ഉടമസ്ഥാവകാശം കൈമാറിക്കഴിഞ്ഞാല്‍ എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യാ എക്‌സ്പ്രസ്, വിസ്താര എന്നീ മൂന്ന് എയര്‍ലൈനുകള്‍ ടാറ്റയുടെ സ്വന്തമാകും. ടാറ്റ എയര്‍ഇന്ത്യ സ്വന്തമാക്കുന്നതോടെ കുറഞ്ഞ ചിലവില്‍ ആകാശയാത്രയെന്ന സാധാരണക്കാരുടെ സ്വപനം അവസാനിക്കുകയാണ്.

കുറഞ്ഞ ചിലവില്‍ ആകാശയാത്ര സാധാരണക്കാര്‍ക്ക് സമ്മാനിച്ച എയര്‍ ഇന്ത്യയേ സര്‍ക്കാര്‍ ഉടമസ്ഥതയിലായിരുന്ന എയര്‍ ഇന്ത്യയെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കേന്ദ്രം ഇന്ന് ടാറ്റ ഗ്രൂപ്പിന് കൈമാറിയേക്കും. നടപടി പൂര്‍ത്തിയാക്കുന്നതിനായി ക്ലോസിങ് ബാലന്‍സ്ഷീറ്റ് നേരത്തെ ടാറ്റയ്ക്ക് കൈമാറിയിരുന്നു.

എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകളുടെ 100 % ഓഹരികളും എയര്‍ ഇന്ത്യയുടെ കാര്‍ഗോ വിഭാഗമായ എയര്‍പോര്‍ട്ട് സര്‍വീസസ് ലിമിറ്റഡിന്റെ 50 ശതമാനവുമാണ് ടാറ്റ ഏറ്റെടുക്കുക.

കഴിഞ്ഞ ഒക്ടോബറില്‍ എയര്‍ ഇന്ത്യയുടെ ലേല നടപടികളില്‍ 18,000 കോടി രൂപയുടെ ടെന്‍ഡര്‍ സമര്‍പ്പിച്ചാണു ടാറ്റ ഒന്നാമതെത്തിയത്. എയര്‍ ഇന്ത്യയുടെ ആകെയുള്ള കടത്തില്‍ 15,300 കോടി രൂപ ഏറ്റെടുക്കുന്ന ടാറ്റ, ടെന്‍ഡര്‍ തുകയില്‍ ബാക്കിയുള്ള 2700 കോടി രൂപ കേന്ദ്രത്തിനു പണമായി കൈമാറും.

ഉടമസ്ഥാവകാശം കൈമാറിക്കഴിഞ്ഞാല്‍ എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യാ എക്‌സ്പ്രസ്, വിസ്താര എന്നീ മൂന്ന് എയര്‍ലൈനുകള്‍ ടാറ്റയുടെ സ്വന്തമാകും. ടാറ്റയുടെയും സിങ്കപുര്‍ എയര്‍ലൈന്‍സിന്റെയും സംയുക്തസംരഭമാണ് വിസ്താര. എയര്‍ ഇന്ത്യ ഇടപാടുമായി സിങ്കപുര്‍ എയര്‍ലൈന്‍സിന് ബന്ധമില്ലാത്തതിനാല്‍ തല്‍ക്കാലം വിസ്താര പ്രത്യേക കമ്പനിയായി തുടരും. എയര്‍ ഇന്ത്യയെ ടാറ്റ ഏറ്റെടുക്കുന്നത്തോടെ വിമാന സര്‍വീസുകളില്‍ ആകെ ഉണ്ടായിരുന്ന പൊതുമേഖലാ സ്ഥാപനവും ഓര്‍മയാകും. പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റ് തുലക്കുന്ന കേന്ദ്ര നയം സാധരണക്കാര്‍ക്ക് ബാധ്യതയായി മാറുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News