ഒമ്പതു വയസുള്ള സഹോദരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വളര്‍ത്തച്ഛനെ രണ്ടു സഹോദന്മാരും സുഹൃത്തും ചേര്‍ന്ന് കൊന്നു.
ഹ്യുസ്റ്റൺ :ഗബ്രിയേല്‍ ക്വന്റനിലയാണ് (42) തുടര്‍ച്ചയായ മര്‍ദ്ദനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടത്. സഹോദരന്മാരായ ക്രിസ്ത്യന്‍ ട്രിവിനെ (17), അലജാന്‍ഡ്രോ ട്രിവിനെ (18), ഇവരുടെ സുഹൃത്തും കുടുംബ സുഹൃത്തുമായ എഡ്‌വാര്‍ഡോ മെലന്റസ് (19) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർക്ക് ജാമ്യം അനുവദിച്ചിട്ടുണ്ട്.
ജനുവരി 20- ന് അമേരിക്കയിലെ ടെക്‌സസിലാണ് സംഭവം. ഹാരിസ് കൗണ്ടിയിലെ അപാർട്ടുമെന്റിലെത്തിയ സഹോദരന്മാര്‍ വളര്‍ത്തച്ഛനുമായി തര്‍ക്കിക്കുകയും പരസ്പരം കയ്യേറ്റമുണ്ടാകുകയും ചെയ്തു. ഇവിടെ നിന്നും ഓടിയ ഗബ്രിയേല്‍ മറ്റൊരു കോംപ്ലക്‌സിലെത്തിയെങ്കിലും യുവാക്കള്‍ പുറകെ എത്തി മര്‍ദ്ദിക്കുകയായിരുന്നു.
മര്‍ദ്ദനത്തെ തുടര്‍ന്ന് നിലത്തുവീണ ഗബ്രിയേലിനെ ഉപേക്ഷിച്ച് മൂന്നു പേരും വീണ്ടും അപ്പാര്‍ട്ട്‌മെന്റിനു സമീപമെത്തി. അപ്പോഴേക്കും ഗബ്രിയേലും അവിടെ എത്തി. മൂവരും ചേര്‍ന്ന് ഗബ്രിയേലിനെ വീണ്ടും മർദിച്ച് ഒരു ട്രക്കിനു പുറകിലിട്ട് സമീപത്തുള്ള ആളൊഴിഞ്ഞ പ്രദേശത്ത് ഉപേക്ഷിച്ചു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഗബ്രിയേല്‍ അവിടെകിടന്നു മരിക്കുകയായിരുന്നു.
അടുത്ത ദിവസം ഒരു കര്‍ഷകനാണ് മരിച്ചു കിടന്ന ഗബ്രിയേലിനെ കണ്ടെത്തിയത്. പ്രതികൾക്കെതിരെ കൊലപാതക കേസ് ചുമത്തിയിട്ടുണ്ടെന്ന് ഹിഡല്‍ഗ കൗണ്ടി പൊലീസ് അറിയിച്ചു.
Get real time update about this post categories directly on your device, subscribe now.