കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും ആറു പെണ്‍കുട്ടികളെ കാണാതായി

കോഴിക്കോട് വെള്ളിമാടുകുന്നു ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും ആറു പെണ്‍കുട്ടികളെ കാണാതായി. ഇന്നലെ വൈകിട്ടോടെയാണ് ഇവരെ കാണാതായത്. ചേവായൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ചില്‍ഡ്രന്‍സ് ഹോമിലെ റിപ്പബ്ലിക് ദിനാഘോഷം കഴിഞ്ഞതിന് ശേഷം വൈകീട്ടാണ് ആറ് കുട്ടികളെ കാണാതായ വിവരം അധികൃതരുടെ ശ്രദ്ധയില്‍പെടുന്നത്.പരിസരത്തൊക്കെ തിരഞ്ഞതിന് ശേഷം അധികൃതര്‍ ചേവായുര്‍ പൊലീസില്‍ വിവരം അറിയിച്ചു. ചേവായുര്‍ സി.ഐ.യുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു.

ചില്‍ഡ്രന്‍സ് ഹോമിലെയും പരിസരത്തെയും CCTV ദൃശ്യങ്ങള്‍ പരിശോധിച്ചു. കുട്ടികള്‍ ജില്ല വിട്ട്‌പോകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും ഊര്‍ജിതമായി അന്വേഷിക്കുന്നുണ്ടെന്നും ACP കെ. സുദര്‍ശന്‍ പറഞ്ഞു.

17 ഉം 16ഉം 14ഉം വയസുള്ള കുട്ടികളെയാണ് കാണാതായത്. ഇതില്‍ സഹോദരിമാര്‍ ഉള്‍പ്പെടെയുളള 5 പേര്‍ കോഴിക്കോട് ജില്ലക്കാരും ഒരാള്‍ കണ്ണൂര്‍ സ്വദേനിയുമാണ്.ഇവര്‍ക്ക് പുറത്ത് നിന്നുള്ള സഹായം ലഭിച്ചിരുന്നോ എന്നും പൊലിസ് അന്വേഷിക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News