കഴക്കൂട്ടത്ത് കൈവിലങ്ങുമായി പൊലീസ് സ്റ്റേഷനില്‍നിന്നും രക്ഷപ്പെട്ട കഞ്ചാവ് കേസ് പ്രതിയെ പിടികൂടി

തിരുവനന്തപുരം കഴക്കൂട്ടത്ത് കൈവിലങ്ങുമായി പൊലീസ് സ്റ്റേഷനില്‍നിന്നും രക്ഷപ്പെട്ട കഞ്ചാവ് കേസ് പ്രതിയെ പിടികൂടി. കൈവിലങ്ങ് അറുത്തു മാറ്റാനും ഒളിവില്‍ കഴിയാനും സഹായിച്ച മറ്റു രണ്ടു പേരും അറസ്റ്റില്‍. ഒഡീഷ നയാഗ്ര ജില്ലയിലെ രാംപൂര്‍ സ്വദേശിയായ കൃഷ്ണചന്ദ്ര സ്വയിന്‍ (23) ആണ് കഴക്കൂട്ടം പോലീസ് സ്റ്റേഷനില്‍ നിന്നും ബുധനാഴ്ച വെളുപ്പിന് ഒരുമണിയോടെ ഓടി രക്ഷപ്പെട്ടത്.

ബുധനാഴ്ച കോടതിയില്‍ ഹാജരാക്കാനിരിക്കെ രാത്രി ഭക്ഷണം കഴിക്കാനായി ഒരു കൈയിലെ വിലങ്ങഴിച്ചപ്പോള്‍ പോലീസിനെ തള്ളി മാറ്റി സ്റ്റേഷനു പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.ചൊവ്വാഴ്ച വൈകുന്നേരമാണ് ഇയാളെ ചിറ്റാറ്റുമുക്ക് ഭാഗത്തു നിന്ന് കഞ്ചാവുമായി പോലീസ് പിടികൂടിയത്. കഞ്ചാവ് വില്‍പനക്കാരനായ ഇയാളില്‍ നിന്ന് ഒരു കിലോയോളം കഞ്ചാവ് കണ്ടെത്തിയിരുന്നു. ഇയാള്‍ക്കായി തിരുവനന്തപുരം സിറ്റിയിലും റൂറലിലും വ്യാപക പരിശോധനയാണ് പോലീസ് നടത്തിയത്.

ഇതരസംസ്ഥാന തൊഴിലാളി ക്യാമ്പുകളില്‍ രാത്രി മുതല്‍ പോലീസ് തെരച്ചില്‍ ആരംഭിച്ചിരുന്നു.മുരുക്കുംപുഴയിലെ താബൂക്ക് കമ്പനിയില്‍ ഇയാള്‍ എത്തിയതായ വിവരം ലഭിച്ച പോലീസ് ഇവിടം വളഞ്ഞാണ് പ്രതിയെ പിടികൂടിയത്. ഇയാളെ സഹായിച്ച ഒഡീഷ സ്വദേശികളായ ദിലീപ് പരിഡ (26) വിക്രം സഹു (24) എന്നിവരും കസ്റ്റഡിയിലായി.

പൊലീസ് സ്റ്റേഷനില്‍ നിന്നും ഓടി രക്ഷപ്പെട്ട കൃഷ്ണചന്ദ്ര സ്വയിന്‍ മുരുക്കുംപുഴ ഭാഗത്തേക്കാണ് രക്ഷപ്പെട്ടത്.സുഹൃത്തുക്കളുടെ സഹായത്തില്‍ വിലങ്ങ് മാറ്റി രാത്രിയില്‍ കേരളത്തിന് പുറത്തേക്ക് രക്ഷപ്പെടാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.ഇത്തരത്തിലുള്ള മറ്റ് കഞ്ചാവ് വില്‍പനക്കൊരെ കുറിച്ച് അന്വേഷിക്കുമെന്നും കഴക്കൂട്ടം പൊലീസ് അറിയിച്ചു. പ്രതികളെ ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News