രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്; ആശ്വാസം

രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 24 മണിക്കൂറിനെയുള്ള പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിന് താഴെയാണ്. എന്നാൽ മരണസംഖ്യ തുടർച്ചയായി രണ്ടാം ദിവസവും 500 ന് മുകളിലെത്തി. 2,86,384 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 573 പേർ മരണമടഞ്ഞു.രാജ്യത്തെ ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് കുത്തനെ കൂടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം 15.52 % ആയിരുന്ന ടിപിആർ, 19.59% മായി ഉയർന്നുവെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.

അതേസമയം, രാജ്യത്ത് ഒമൈക്രോൺ കേസുകൾ ഉയരുകയാണ്. കർണാടകയിൽ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു.. കർണാടകയിൽ 48,905 കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട്‌ ചെയ്തത്. മഹാരാഷ്ട്രയിലും കൊവിഡ് കേസുകളിൽ വർദ്ധനവ് രേഖപ്പെടുത്തി. മഹാരാഷ്ട്രയിൽ 35,756പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് മൂന്നം തരംഗത്തിന്റെ തുടക്കത്തിൽ കേസുകൾ കൂടുതലായി സ്ഥിരീകരിച്ച മുംബൈയിൽ കൊവിഡ് കേസുകൾ കുറയുകയാണ്.

മുംബൈയിൽ 1858 കേസുകൾ മാത്രമാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട്‌ ചെയ്തത്. കൊവിഡ് കേസുകൾ കുത്തനെ കുറഞ്ഞ പശ്ചാത്തലത്തിൽ ദില്ലിയിൽ കൊവിഡ് നിയന്ത്രണങ്ങളിൽ സംസ്ഥാന സർക്കാർ ഇളവ് നൽകി. ദില്ലിയിലെ വാരാന്ത്യ ലോക്ക്ഡോൺ ഒഴിവാക്കി. വിവാഹ ചടങ്ങുകൾക്ക് 200 പേർക്ക് പങ്കെടുക്കാമെന്നും സിനിമ തീയേറ്ററുകൾ 50% പേരെ പ്രവേശിപ്പിച്ച് പ്രവർത്തിക്കാമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News