സാമൂഹിക അടുക്കളകള്‍ തുറക്കാനൊരുങ്ങി സര്‍ക്കാര്‍

കൊവിഡ് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സാമൂഹ്യ അടുക്കളകള്‍ തുറക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍. ഒന്നും രണ്ടും തരംഗങ്ങളെ നേരിടുന്നതില്‍ നിര്‍ണ്ണായ പങ്ക് വഹിച്ച തദ്ദേശ സ്ഥാപനങ്ങളുടെ മുന്‍ കൈയ്യില്‍ സാമൂഹ്യ അടുക്കളയും ,റാപ്പിഡ് റെസ്‌പോന്‍സ് ടീമും ,വാര്‍ഡ് തല സമിതിയും പുന:രുജ്ജീവിപ്പിക്കാന്‍ ആണ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. തദ്ദേശ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് കോവിഡ് വാര്‍ റൂം സജ്ജമാക്കാന്‍ മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍ദേശിച്ചു

ഒന്നും ,രണ്ടും തരംഗത്തിന്റെ ഘട്ടത്തില്‍ പനി കിടക്കയില്‍ കേരളം പട്ടിണി കിടക്കാതിരുന്നതില്‍ സാമൂഹ്യ അടുക്കകള്‍ വലിയ പങ്ക് ആണ് വഹിച്ചത് . രോഗബാധ കൂടൂന്ന സാഹചര്യത്തില്‍ കണക്കിലെടുത്ത് കമ്മ്യൂണിറ്റി കിച്ചനോ, ജനകീയ ഹോട്ടലുകളോ മുഖേന രോഗികള്‍ക്ക് ഭക്ഷണം എത്തിക്കാനുള്ള ഫലപ്രദമായ ഇടപെടല്‍ എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളും നടത്തണമെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍ദേശിച്ചു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വാര്‍റൂമും റാപ്പിഡ് റെണ്‍സ്പോണ്‍സ് ടീമുകളേയും പുനസംഘടിപ്പിച്ചിട്ടുണ്ട്. ഇതുവരെ സജ്ജമാക്കാത്ത തദ്ദേശ സ്ഥാപനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കണം. C കാറ്യാറ്റഗറി യില്‍ പ്പെട്ട ജില്ലകളില്‍ വാര്‍ഡുതല ജാഗ്രതാ സമിതികള്‍ ആഴ്ച്ചയില്‍ രണ്ട് തവണയും , മറ്റുള്ള സ്ഥലങ്ങളില്‍ ആഴ്ച്ചയില്‍ ഒന്ന് വീതവും യോഗം ചേരണം. കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിനുള്ള എക്സ്ഗ്രേഷ്യ ധനസഹായം അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം ലഭ്യമാക്കുന്നതിന് തദ്ദേശ ജനപ്രതിനിധികള്‍ മുന്‍കൈയെടുക്കണം. സി എഫ് എല്‍ ടി സി, ഡി ഡി സികള്‍ തുറക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തില്‍ ഇടപെടല്‍ നടത്തണം .

ഇത്തരം സംവിധാനങ്ങള്‍ ജില്ലാ കേന്ദ്രങ്ങളില്‍ മാത്രം ഒതുങ്ങിപ്പോകരുതെന്ന് മന്ത്രി മുന്നറിപ്പ് നല്‍കി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ചൂണ്ടിക്കാട്ടിയ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel