
സംസ്ഥാനത്ത് 1 മുതൽ 9 വരെ ക്ലാസുകൾ ഓൺലൈനായി നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ക്ലാസുകൾ ശക്തിപ്പെടുത്തുമെന്നും ഓരോ ആഴ്ചയും സ്‌കൂളുകളുടെ സാഹചര്യം വിലയിരുത്തുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
1 മുതൽ 7 വരെ ക്ലാസുകൾ വിക്ടേഴ്സിലൂടെയും 8 മുതൽ 12 വരെ ക്ലാസുകൾ ജിസ്യൂട്ട് പ്ലാറ്റ്ഫോമിലൂടെയും നടത്തും. 10, 11, 12 ക്ലാസുകാളുടെ പാഠ ഭാഗം പരീക്ഷയ്ക്ക് മുൻപ് പൂർത്തിയാക്കുമെന്നും അതിനായി പ്രത്യേക ടൈം ടേബിൾ തയ്യാറാക്കുമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.
ക്ലാസുകളിലെ ഹാജർ നില നിർബന്ധമായി രേഖപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ഹയർ സെക്കൻഡറി ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ 29ന് തുടങ്ങും. കൊവിഡ് പോസിറ്റീവായ കുട്ടികൾക്ക് പരീക്ഷ എഴുതുന്നതിന് പ്രത്യേക സംവിധാനമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here